മണ്ണാര്‍ക്കാട്: 2026ലെ ഹജ്ജിന് അവസരം ലഭിച്ച മണ്ണാര്‍ക്കാട് മേഖലയിലെ ഹാജിമാര്‍ ക്കായി ഓള് ഇന്ത്യാ ഹാജീസ് ഹെല്പിങ് ഹാന്‍ഡ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാങ്കേതിക പഠന ക്ലാസ് നടത്തി. ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ സി.എ സാജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ ഹുസൈന് കളത്തില്‍ അധ്യക്ഷനായി. ഹാജീസ് ഹെല്പിങ് ഹാന്‍ഡ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന് പുത്തലത്ത് ക്ലാസിന് നേതൃത്വം നല്കി. പി.മുഹമ്മദലി അന്‍സാരി, മുഹമ്മദലി അറോണി, ഹമീദ് കൊമ്പത്ത്, മുജീബ് പെരുമ്പിടി, റഷീദ് ചതുരാല, കെ.പി അബ്ദുറഹ്മാന്, മുഹമ്മദലി ബുസ്താനി, എന്‍.കെ ഷാജഹാന്, ഷമീര്‍ നമ്പിയത്ത് എന്നിവര്‍ സംസാരിച്ചു.
