കോട്ടോപ്പാടം: കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ഭീമനാട് – അറക്കല്‍ റോഡ് ഉദ്ഘാടനം വേറിട്ടതായി. ഭീമനാട് ഫെയ്ത്ത് ഇന്ത്യ സിബിആര്‍ സെന്ററിലെ വിദ്യാര്‍ഥികളാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും പൊതുപ്രവര് ത്തകരുമെല്ലാം സാക്ഷ്യം വഹിച്ചപ്പോള്‍ ചടങ്ങ് വ്യത്യസ്തവും ആഘോഷവുമായി.
കോട്ടോപ്പാടം പഞ്ചായത്തിലെ 15-ാം വാര്‍ഡിലുള്ള ഈ റോഡ് മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ഫെയത്ത് ഇന്ത്യ തൊഴില്‍ പരിശീലന കേന്ദ്ര ത്തിനു മുന്നിലൂടെയുള്ളതാണ്. നിരവധി കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്. റോഡി ന്റെ കുറച്ചുഭാഗം നവീകരണപ്രൃത്തികളില്ലാതെ ചെളിയും കുഴികളുമായി യാത്രാക്ലേ ശം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും തൊഴില്‍പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ ക്ക്. ഇതു പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വാര്‍ഡംഗംകൂടിയായ ശശികുമാര്‍ ഭീമനാട് കഴിഞ്ഞവര്‍ഷത്തെ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ റോഡ് നവീകരണം ഉള്‍പ്പെടുത്തുകയായിരുന്നു. തകര്‍ന്നുകിടക്കുന്ന 68 മീറ്റര്ദൂരംറോഡ് നാലുലക്ഷംരൂപ ചിലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കുകയായിരുന്നു.
വാര്ഡംഗംതന്നെ ഉദ്ഘാടനംചെയ്യുന്ന പതിവ് മാറ്റി വിദ്യാര്‍ഥികളെകൊണ്ട് ഉദ്ഘാ ടനംചെയ്യിപ്പിക്കുകയായിരുന്നു. ഇത്തരം വിദ്യാര്‍ഥികളെ ചേര്‍ത്തുനിര്‍ത്തി സമൂ ഹത്തിനൊരു സന്ദേശം നല്‍കുകകൂടിയായിരുന്നു ലക്ഷ്യമെന്ന് വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശശികുമാര്‍ ഭീമനാട് പറഞ്ഞു. ഫെയ്ത് ഇന്ത്യ ഡയറക്ടര്‍ പി.രാജലക്ഷ്മിയുടെ പ്രോത്സാഹനവും പിന്തുണയുമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നാട മുറിച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ വിദ്യാര്‍ഥികളും അതീവ സന്തോഷത്തിലായിരുന്നെന്ന് സ്കൂള്‍ പ്രധാനാധ്യാപിക കെ.പി നളിനി പറഞ്ഞു.
നാട്ടുകാരും രക്ഷിതാക്കളുമുള്‍പ്പെടെ ചടങ്ങിനെത്തിയിരുന്നു. 40 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കുടകള്‍, മരുന്ന് കവറുകള്‍ , കമ്മല്‍, ഹെയര്‍ബാന്‍ഡ്, ഫി നോയില്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. കൃഷിയിലും പരി ശീലനം നേടുന്നുണ്ട്.ഭീമനാട് സിബിആര്‍ സെന്ററിലേയും വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യ സ്കൂളിലേയും അധ്യാപകരും അനധ്യാപകരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
