അലനല്ലൂര്‍: വര്‍ത്തമാനകാലത്ത് മാനവിക മൂല്യങ്ങളെ തിരിച്ച് പിടിക്കുകയെന്ന താകണം നമ്മുടെ മുഖ്യ അജണ്ടയെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്ത നാട്ടുകര മണ്ഡലം കമ്മിറ്റി കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ നട ത്തിയ മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
തിന്മകള്ക്കെതിരെ മൗനം പാലിക്കുക എന്നത് വലിയ ദ്രോഹമായി കാണുവാന്‍ സാ ധിക്കണം.സാമുദായിക ഐക്യത്തിന്റെ പുതിയ കാരണങ്ങള്‍ കണ്ടെത്തി യോജിച്ച മുന്നേറ്റം നടത്താന്‍ നമുക്ക് കഴിയണം. വിയോജിപ്പിന്റെ കാരണം കണ്ടെത്തുവാന്‍ ശ്രമിക്കുന്നവരും പ്രചരിപ്പിക്കുന്നവരും വലിയ സാമൂഹ്യദ്രോഹമാണ് ചെയ്യുന്നതെന്നും മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
കുടുംബം, സമൂഹം, ധാര്‍മ്മികത എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി അധ്യക്ഷനായി.അബ്ദുറഹ്മാന് ചുങ്കത്തറ, ഹബീബ് മഞ്ചേരി, നൗഫല്‍ കളത്തിങ്കല്‍, ഉണ്ണീന്‍ ബാപ്പു, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ ത്തൊടി, റിഷാദ് പൂക്കാടഞ്ചേരി, വി.ഷൗക്കത്തലി അന്‍സാരി, ജെ.ജാഫര്‍ അലി പുതുനഗരം, കെ. അര്‍ഷദ് സ്വലാഹി, ടി.കെ സദഖത്തുള്ള, അഷറഫ് അല്‍ഹികമി, എന്‍.എം ഇര്‍ഷാദ് അസ്ലം, ഷാഫി അല്‍ ഹികമി, സഫീര്‍ അരിയൂര്‍, ഹംസ മാടശ്ശേരി, സാദിഖ് ബിന്‍ സലിം, എന്‍.ഷഫീഖ്, എം.മുഹമ്മദ് റാഫി, വി.ബിന്‍ഷാദ്, ടി.കെസദീദ് ഹനാന് എന്നിവര്‍ സംസാരിച്ചു.
മണ്ഡലത്തിലെ വെള്ളിയഞ്ചേരി, കാളമഠം, ചേരിപ്പറമ്പ്, അണയംകോട്, അണ്ടിക്കുണ്ട്, ഉപ്പുകുളം, കരുവരട്ട, പടിക്കപ്പാടം, ദാറുല്‍ ഖുര്‍ആന്‍, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പല പ്പാറ എന്നീ യൂണിറ്റുകള്‍ നന്നായി വിസ്ഡം, യൂത്ത്, സ്റ്റുഡന്‍സ്, വിമന്‍, ഗേള്‍സ് പ്രതിനി ധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
