മണ്ണാര്‍ക്കാട്: അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനു പൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡി എസ്) യുടെ പ്രധാന ഭാഗമാണിത്.കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാര ക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവര് ത്തനങ്ങളാണ് പദ്ധതിയില്‍ ഏറ്റെടുക്കുന്നത്. ആറുവയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടന്ന അമ്മമാര്‍ തുടങ്ങിയവരാണ് പദ്ധതി ഗുണഭോക്താക്കള്‍. അങ്കണവാടികള്‍ വഴിയാണ് ഇവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും വിത രണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.
