പാലക്കാട്: തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടു ത്തണമെന്ന് മഹാത്മാഗാന്ധി എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം സ്റ്റാഫ് അസോസി യേഷന്‍ (മെഗ്സ) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
പദ്ധതിയില്‍ അവിദഗ്ധ, വിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്ത് നിന്നും അപകടം സംഭവിച്ചാല്‍ ചികിത്സ ചെലവ് ലഭിക്കും. എന്നാല്‍ പദ്ധതിക്ക് നേതൃത്വം നല്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പല്‍ തല ജീവനക്കാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും കണ്വെന്ഷന് കുറ്റപ്പെടുത്തി. ഈയിടെ ഉത്തരവ് ഇറങ്ങിയ ജീവനക്കാരുടെ ഇ.പി.എഫ്. കാര്യക്ഷമമായി നടപ്പാക്കണമെന്നും ഓണറേറിയത്തില്‍ നിന്നും ഇ.പി.എഫ് വിഹിതം ആറു മാസത്തിലധികമായി പിടിച്ചിട്ടും സ്കീം അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യാത്തത് ജീവനക്കാരോടുള്ള അനീതിയാണെന്നും ഇത്തരം കാര്യങ്ങളില്‍ അതാത് ഭരണ സമിതി ഇടപെടണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി പ്രീത് ഉദ്ഘാടനം ചെയ്തു. സജിത്ത് അധ്യക്ഷനാ യി.സംസ്ഥാന സെക്രട്ടറി മുഹ്സിന് തൃശ്ശൂര്‍ സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നാസര്‍ പാലക്കാട് ചര്‍ച്ചക്ക് നേതൃത്വം നടല്‍കി. വി.എ മുഹമ്മദ് ഷമീര്‍ കെ.രാജേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.സി പ്രീത് (പ്രസിഡന്റ്), വി.എ മുഹമ്മദ് ഷമീര്‍ (വര്‍ക്കിങ് പ്രസിഡന്റ്), ടി.സജിത്ത് പട്ടഞ്ചേരി (സീനിയര്‍ വൈസ് പ്രസിഡന്റ് ), എ.സത്താര്‍ പുതുനഗരം ( വൈസ് പ്രസിഡന്റ് ), കെ.രാജേഷ് ബാബു അലനല്ലൂര്‍ (ജനറല്‍ സെക്രട്ടറി), ഇ. മുഹമ്മദ് അഷ്റഫ് മണ്ണാര്ക്കാ ട്, സി.പി സൈതലവി തച്ചനാട്ടുകര (ജോയിന്റ് സെക്രട്ടറി), ആര്.സതി ദേവി കൊല്ല ങ്കോട് (ട്രഷറര്‍).
