പാലക്കാട്: പാതകളില്‍ സ്പീഡ് ബ്രേക്കറുകള്‍, സിഗ്നല്‍ സംവിധാനങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. മേനോന് പാറയില്‍ സ്കൂള്‍ സമയത്ത് വലിയ വാ ഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടു ണ്ടെന്നും വലിയ വാഹനങ്ങളുടെ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിനു മറുപടിയായി ആര് ടി ഒ, പോലീ സ് അധികൃതര്‍ അറിയിച്ചു.കോങ്ങാട് മണ്ഡലത്തില്‍ പനയംപാടം സ്കൂള്‍ പരിസരത്ത് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് യോഗത്തി ല്‍ പോലീസ് അറിയിച്ചു.
മുണ്ടൂര്‍ ജങ്ഷനില്‍ അടുത്തിടെ നടന്ന റോഡ് അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്ന വിഷയം എ പ്രഭാകരന് എം എല്‍ എ യോഗത്തില്‍ ഉന്നയിച്ചു. ഇവിടെ സൈന്‍ബോര്‍ഡു കള്‍ സ്ഥാപിച്ചു വരുന്നതായി നാഷ്ണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു. താണാവിലും നടന്ന അപകടങ്ങള്‍ കണക്കിലെടുത്ത് സിഗനല്‍ ലൈറ്റുകള്‍ ഉടന്‍ ശരിയാക്കണമെന്ന് എം എല്‍ എ നിര്‍ദ്ദേശം നല്കി. അകത്തേത്തറ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമാ യി മലമ്പുഴ ഒലവക്കോട് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന തായി ആര്.ബി.ഡി.സി.കെ അധികൃതര്‍ അറിയിച്ചു.\പട്ടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകള്‍ക്ക് പെര് ഡ്രോപ്പ് മോര് ക്രോപ്പ് പ്രകാരമുള്ള ആനുകൂല്യത്തിനുള്ള തടസം നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ ഭാഗമായി ആളിയാര്‍ ഡാമിലെ വെള്ളം ഉപയോഗപ്പെടുത്തി പുതിയ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതി തമിഴ്നാട് സര്‍ക്കാര്‍ ആരംഭിക്കുന്നതിനെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി വികസന സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കെ ഡി പ്രസേനന്‍ എം എല്‍ എ പ്രമേയം പിന്താങ്ങി.ചിറ്റൂര്‍ മണ്ഡലത്തില്‍ സി എം എല്‍ ആര് പി(മൂന്ന്) ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തില്‍ ആകെ 18 റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടു ള്ളതെന്നും 17 പ്രവൃത്തികള്‍ക്ക് കരാറായതായും ടാറിങ് ഒഴികെയുള്ള പ്രവൃത്തികള്‍ ആരംഭിച്ചതായും എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.മലമ്പുഴ മണ്ഡലത്തില്‍ സി എം ആര് എല്‍ പി പദ്ധതികളില്‍ 276 പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി നല്കി. 18 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു, 222 പ്രവൃത്തികള്‍ക്ക് കരാറാവു കയും 92 പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ടെന്നും എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ആലത്തൂര്‍ ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്കു ന്ന വിഷയത്തില്‍ ആലത്തൂര്‍ തഹസില്‍ദാര്‍, ഇറിഗേഷന്‍ ഇ ഇ, വണ്ടാഴി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കെ ഡി പ്രസേനന്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. രണ്ടാം വിള ആരം ഭിക്കുന്നതിമുമ്പായി കനാലുകളുടെഅറ്റകുറ്റപ്പണികള് പൂര്‍ത്തീകരിക്കാനും കാടക നാലുകള്‍ വൃത്തിയാക്കാനും മണ്ണിട്ട് മൂടിയ കാടകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപ ടികള്‍ സ്വീകരിക്കാനും എംഎല്‍എ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി.
പട്ടാമ്പി മണ്ഡലത്തില്‍ ഡയാലിസിസ് കേന്ദ്രത്തിന്റെ ഇന്സ്പെക്ഷന് നടപടികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുപ്പരിയാരം ഹൈസ്കൂള്‍ നിര്‍മ്മാണത്തിനായുള്ള സാങ്കേതിക അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്ന് എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ ഡി എം കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍എ മാരായ എ പ്രഭാകരന്, കെ ഡി പ്രസേനന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, എം പി അബ്ദു സമദാനി എം പി യുടെ പ്രതിനിധി എസ് എം കെ തങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
