അലനല്ലൂര്‍: മുണ്ടക്കുന്ന് പുലാകുറിശ്ശി ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവം നാളെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.രാവിലെ 5 :30ന് ഗണ പതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. കാവടിയെടുപ്പ്, തായമ്പക, ദീപാരാധന, പ്രസാദഊട്ട്,നാമജപം എന്നീ ചടങ്ങുകളുണ്ടാകും. വൈകിട്ട് 7 :30ന് സമാപിക്കും.
കര്‍ക്കിടാംകുന്ന് സുബ്രഹ്മണ്യന് കോവില്‍ നിന്നും കൊട്ടിപ്പുറപ്പാട് വാദ്യഘോഷങ്ങ ളുടെ അകമ്പടിയോടെ കാവടി വരവാണ് ചടങ്ങിന്റെ മറ്റൊരു പ്രത്യേകത.
