മണ്ണാര്‍ക്കാട് :ബ്ലോക്ക് തല കേരളോത്സവത്തോടനുബന്ധിച്ച് വിളംബരഘോഷയാത്ര നട ത്തി. നെല്ലിപ്പുഴ ജംങ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ബോക്ക് പഞ്ചായത്ത് സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി ബുഷറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.എം സലീം, രാജന് ആമ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി കുര്യന്, പടുവില്‍ കുഞ്ഞിമുഹമ്മദ്, തങ്കം മഞ്ചാടിക്കല്‍, ഓമന രാമചന്ദ്രന്, ആയിഷാബാനു കാപ്പില്‍, സംഘാടക സമിതി അംഗങ്ങളായ അബു വറോടന്‍, ഗിരീഷ് ഗുപ്ത, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഇ.എം ബഷീര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ അസ്കര്‍ അലി എന്നിവര്‍ നേതൃത്വം നല്കി. മറ്റു ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേന, കുടുംബശ്രീ അംഗങ്ങള്‍, മഹിളാപ്രധാന്‍ ഏജന്റുമാര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര് ഘോഷയാത്രയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 25 മുതല്‍ നവം ബര് മൂന്ന് വരെ വിവിധ വേദികളിലായാണ് ബ്ലോക്ക് തല കേരളോത്സവം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നടന്ന പഞ്ചായത്ത് കേരളോത്സവത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ മത്സരിക്കും. സ്റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. രാവിലെ 9.30മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 9.30ന് കല്ലടി കോളജ് മൈതാനത്ത് വോളിബോള്‍ മത്സരവും, വൈകിട്ട് ആറിന് പി.ബി. ഷട്ടില്‍ കോര്‍ട്ടില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടക്കും. സ്റ്റേജിന മത്സരങ്ങള്‍ 26 ന് ആരംഭിക്കും. രാവിലെ 9.30മുതല്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. രാവിലെ 9.30ന് കല്ലടി കോളജ് മൈതാനത്ത് ക്രിക്കറ്റും ഉച്ചയ്ക്ക് 2.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചെസ് മത്സരവും പള്ളിക്കുന്ന് ഗോള്‍ഡന്‍ ജിംനേഷ്യത്തില്‍ പഞ്ചഗുസ്തി മത്സരവും നടക്കും. നവംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ കല്ലടി കോളജ് മൈതാനത്ത് അത്ലറ്റിക്സ്, കബഡി, വടംവലി മത്സരങ്ങള്‍ നടക്കും. രണ്ടിന് രാവിലെ 9.30മുതല്‍ കല്ലടി കോളജ് മൈതാനത്ത് ഫുട്ബോള്‍ മത്സരവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.മൂന്നിന് കേരളോത്സവം സമാപിക്കും. രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
