മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗവ്യാപനം തടയുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നി കടത്ത് തട യാന്‍ പാലക്കാട് ജില്ലയില്‍ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചതായി മൃഗസംരക്ഷണ വ കുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ പൊലിസ്, മോട്ടോര്‍ വാഹനവകുപ്പ്, ഫോറ സ്റ്റ്, എക്സൈസ് എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള ചെക്ക്പോസ്റ്റുകളിലൂടെ പന്നി, പന്നി മാംസം, പന്നി ഉല്‍പ്പന്നങ്ങള്‍, പന്നി കാഷ്ഠം എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തട ഞ്ഞ് തിരിച്ചു വിടും. പൊലിസിന്റെ സഹായത്തോടെ രാത്രികാല പരിശോധനകള്ക്കാ യി ചെക്ക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കടത്തുകള്‍ നടക്കാന്‍ സാധ്യതയുള്ള ബൈറൂട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായാ ണ് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെങ്കിലും, ഇത് വളര്‍ത്തുപന്നികളെ ബാധിച്ചാല്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പ ത്തിക നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, കര്‍ഷകരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പന്നികളെയും ഉല് പ്പന്നങ്ങളെയും ആശ്രയിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, അതിര്‍ത്തി പ്രദേ ശങ്ങളിലെ ജനങ്ങള്‍ സംശയകരമായ കടത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃത രെ അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശിച്ചു.
