പാലക്കാട് : പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുത്തതി ന്റെ നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഭൂവുടമകള്‍ക്ക് നല്‍കണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി. പാലക്കാട് – കോഴിക്കോട് ദേശീയ പാതയിലെ ഒലവക്കോട് മുതല്‍ താണാവ് വരെയുള്ള കുഴികള്‍ ഉടന്‍ നികത്തണമെന്നും എം.പി നിര്‍ദ്ദേശിച്ചു.
2025 സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തിലെ പദ്ധതികളുടെ പുരോഗതി വിലയിരു ത്തു ന്നതിനായി പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഗാര്ഡന് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ് കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നീര്‍ത്തടവുമായി ബന്ധപ്പെടുത്തി നടപ്പി ലാക്കുന്നതിന് യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമ ണങ്ങള്‍ തടയുന്നതിനായി നടപ്പിലാക്കുന്ന സോളാര്‍ ഫെന്‍സിങ് പ്രവൃത്തികള്‍ വേഗ ത്തിലാക്കുന്നതിനും നിര്‍ദേശം നല്കി.
കേരള ഇല അതോറിറ്റി മുഖേന നടപ്പിലാക്കുന്ന ജല്‍ ജീവന് മിഷന്, അമൃത് പദ്ധതികള്‍ സമയബന്ധിതമായി ട്രയല്‍ റണ്‍ നടത്തുന്ന തിനും പൂര്‍ത്തികരിച്ച പ്രവൃത്തികള്‍ എത്ര യും വേഗം കമ്മീഷന് ചെയ്യുന്നതിനും നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങ ള്‍ക്ക് അനുസൃതമായി കാര്‍ഷിക പ്രവര്ത്ത നങ്ങള്‍ ക്രമീകരിച്ച് നടപ്പിലാക്കുന്നതിനും നിര് ദേശം നല്കി. കേന്ദ്രാവിഷ്കൃത പദ്ധതി കള്‍ കൂടുതല്‍ കാര്യക്ഷമമായും ഫലപ്രദമാ യും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായും നടപ്പിലാക്കുന്നതിന് എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് എം.പി. നിര് ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് പരമാവധി ജില്ലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള് എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരും വകുപ്പുകളുടെ ജില്ലാ മേധാവികളും നടത്ത ണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.യോഗത്തില്‍ ദിശ കമ്മിറ്റി മെമ്പര്‍ സെക്രട്ടറി ആയ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ് , ദിശ കമ്മിറ്റി കണ്‍വീനര്‍ ആയ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ശുഭ.ടി.എസ്. , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡ ന്റുമാര്‍ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
