മണ്ണാര്‍ക്കാട് :നഗരസഭയുടെ കീഴിലുള്ള പാറക്കല്‍ മുഹമ്മദ് സ്മാരക പബ്ലിക് ലൈബ്രറി നാടിന് തുറന്നുനല്‍കി. 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ അക്ഷര പ്പുര നഗരസഭ യാഥാര്‍ത്ഥ്യമാക്കിയത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ഉപകാരപ്രദമാകുന്ന തരത്തിലാണ് കോടതിപ്പടിയിലെ അഹമ്മദ് കുരിക്കള്‍ സ്മാരകകേന്ദ്രത്തിന്റെ ഒന്നാം നിലയില്‍ അതിവിശാലമായ ലൈബ്രറി നഗരസഭ സജ്ജീകരിച്ചിട്ടുള്ളത്.കഥ, കവിത, നോവല്‍, ചരിത്രം, ജീവചരിത്രം, യാത്രാവിവരം തുടങ്ങിയ വിഭാഗത്തിലുള്ള 3700ഓളും പുസ്തകങ്ങളുണ്ട്. ഇ-ലൈബ്രറി സൗകര്യവുമുണ്ട്. 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് മ്ണ്ണാര്‍ക്കാട് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പാറക്കല്‍ മുഹമ്മദിന്റെ പേരില്‍ ഈഅക്ഷരപ്പുര നഗരസഭ യാ ഥാര്ത്ഥ്യമാക്കിയത്.

നഗരസഭാ പരിധിയിലുള്ളവര്‍ക്ക് നഗരസഭാ കൗണ്‍സിലറുടെ സാ ക്ഷ്യപത്രത്തോടെ 100 രൂപഅടച്ച് അംഗത്വം നേടാം. നഗരസഭയ്ക്ക് പുറത്തുള്ളവര്‍ക്ക് അംഗത്വം ലഭിക്കാന്‍ 400രൂപ അടയ്ക്കണം. ഒരുവര്‍ഷമാണ് അംഗത്വ കാലാവധി. രാവി ലെ 11 മുതല്‍ വൈ കിട്ട് ഏഴുമണി വരെയാണ് പ്രവര്‍ത്തന സമയം. ഞായറാഴ്ചയും വായ നശാല തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു.നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അധ്യ ക്ഷനായി. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ ചടങ്ങില്‍ കൈമാറി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമി തി അധ്യക്ഷരായ കെ.ബാലകൃഷ്ണന്, സി.ഷെഫീക്ക് റഹ്മാന്, ഹംസ കുറുവണ്ണ, വത്സല കുമാരി, മാസിത സത്താര്‍, സെക്രട്ടറി എം.സതീഷ്കുമാര്‍, മറ്റ് നഗരസഭാ കൗണ്‍സില ര്മാര്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
