പാലക്കാട്: പി.എം ശ്രീ പദ്ധതിയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്പ്പി ക്കരുതെന്ന് എം.എസ്.എസ്. യൂത്ത് വിങ് ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. വിദ്യാ ഭ്യാസ മേഖലയുടെ മതേതര സ്വഭാവം ഉയര്‍ത്തിപ്പിടിക്കാനും കാവിവല്‍ക്കരണ ശ്രമങ്ങ ളെ ചെറുത്ത് തോല്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ആ ശങ്കാജനകമാണ്.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ ക്കും അനുസൃതമായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കണമെന്നും യോഗം ആവ ശ്യപ്പെട്ടു.
എം.എസ്.എസ് സംസ്ഥാന സെക്രട്ടറി കെ.പി ഫസലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് കെ.കെ.എം സഫ്വാന് അധ്യക്ഷനായി. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, സെക്രട്ടറി പി.ഹസ്സന് ഹാജി, ട്രഷറര്‍ കെ.പി.ടി നാസര്‍, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് കെ.എച്ച് ഫഹദ്, വനിതാ വിങ് ജില്ലാ പ്രസി ഡന്റ് സൗജത്ത് തയ്യില്‍, എം.കെ.അബ്ദുല്റഹ്മാന്, പി.മൊയ്തീന്, അബൂബക്കര്‍ കാപ്പു ങ്ങല്‍, മുഹമ്മദലി ആലായന്‍, എസ്. അബ്ദുല്റഹ്മാന്,ജില്ലാ ജനറല്‍ സെക്രട്ടറി സി. ഷൗക്കത്ത ലി, സെക്രട്ടറി എം.ഷാഹിദ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സി. മുജീബ് റഹ്മാന് (പ്രസിഡന്റ്), കെ.കെ.എം സഫ്വാന്, എം.ഷാഹിദ്, എ.ശിഹാബ് (വൈസ് പ്രസിഡന്റ് ), എ.കെ കുഞ്ഞയമു (ജനറല്‍ സെക്രട്ടറി), എച്ച്. മുഹമ്മദ് നൗഫല്‍, കെ.എ.ഹുസ്നി മുബാറക്, എന്‍.ഫിറോസ് ബാബു (സെക്രട്ടറി), സി.ഷൗക്കത്തലി (ട്രഷറര്‍).
