മലയാളികളുടെ മദ്യപാനശീലത്തിൽ കാലോചിതമായ മാറ്റം നിർദേശിച്ച് എക്സൈസ് സെമിനാറിലെ പാനൽ ചർച്ച. മദ്യത്തിന് അടിമകളാകുന്ന ശീലം മാറണം. ആധുനിക സമൂഹങ്ങളിലെത് പോലെ ഉത്തരവാദിത്തത്തോടെ മദ്യപിക്കുന്ന രീതിയെക്കുറിച്ച് കൂടുതൽ ചർച്ചകൾ കേരളത്തിൽ ഉയർന്നുവരണമെന്ന് പാനലിസ്റ്റുകൾ അഭിപ്രായ പ്പെട്ടു. ‘2031 ലെ വിനോദ സഞ്ചാരവും വ്യാവസായിക വളര്‍ച്ചയും – വ്യവസായിക സൗ ഹൃദ മദ്യനയത്തിന്റെ അനിവാര്യത’ എന്ന വിഷയില്‍ നടത്തിയ പാനല്‍ ചര്‍ച്ച. 2031 നെ മുന്നിൽ കണ്ടുകൊണ്ട് ഓരോ മേഖലയിലും വിപുലമായ ആസൂത്രണം നടത്തുന്ന സർക്കാരിനെ പാനലിസ്റ്റുകൾ അഭിനന്ദിച്ചു.
മദ്യോത്പാദനം വ്യവസായമായി കാണുന്നതുപോലെ മദ്യ വിതരണവും വ്യവസായമാ ക്കണം. മിതമായ വിലയില്‍ നിലവാരമുള്ള മദ്യം നല്കാന് കഴിയണം. ബെവ്കോ പ്രീ മിയം ഔട്ട്ലെറ്റുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയർന്നു. ടൂറിസത്തെ കൂടുതൽ സഹായിക്കുന്ന നിലയിൽ എക്സൈസ് നയം കൊണ്ടു വരണം. ഡ്രൈ ഡേ നീക്കം ചെയ്യുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ചര്‍ച്ചയി ല്‍ അഭിപ്രായമുയർന്നു. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന മദ്യം വിദേശത്തേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യാൻ കഴിയണം. വ്യാജ മദ്യത്തിനെതിരെയും മയക്കുമരുന്നിന് എതിരെ യുമുള്ള നിയമങ്ങള്‍ കൂടുതൽ കര്‍ശനമാക്കാനും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു.കേരളത്തിൽ പുതിയതായി ഇ എൻ എ, ബ്രൂവറി യൂണിറ്റുകൾ തുടങ്ങാനുള്ള സന്നദ്ധത പാനലിസ്റ്റായ എൻ ജയമുരുഗൻ ചർച്ചയിൽ അറിയിച്ചു. 300 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള താൽപര്യമാണ് അറിയിച്ചത്.
സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അത്തല്ലൂരി മോഡറേറ്റർ ആയി. ബ്രൂവറീസ് പ്രതിനിധി എന്‍. ജയമുരുഗന്, ഐ.എം.എഫ്.എല്‍ സപ്ലയേഴ്സ് അസോസിയേഷന് ചെയര്മാന് കെ ധനകുമാര്‍, ഡിസ്റ്റിലേഴ്സ് ആന്‍ഡ് ഐ .എം.എഫ്.എല്‍ സപ്ലയേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അരുണ്‍ ജോസഫ്, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, ന്യൂഡല്‍ഹി കോണ്‍ഫെ ഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബീവറേജ്സ് കോണ്‍ഫെഡറേഷന്‍ ഡിസ്ട്രിക്ട് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് എസ് അയ്യര്‍, സ്ക്വാഡണ് ലീഡര്‍ റിട്ടയേര്‍ഡ് പ്രസിഡന്റ് കെ.ബി. പദ്മദാസ്, കേരള ട്രാവല്‍സ് സൊസൈറ്റി പ്രസിഡന്റ്റ് ജോസ് പ്രദീപ്,ഹോര്‍ട്ടി വൈന്‍സ് പ്രതിനിധി പി. ഒ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
