തച്ചനാട്ടുകര: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുണ്ടൂര്‍ക്കുന്നിലെ കിട്ടത്ത് ഗ്രാമത്തിലേക്കുള്ള ഗതാഗതപ്രതിസന്ധിക്ക് പരിഹാരമായി. ഇവിടേക്കുള്ള റോഡ് കെട്ടി ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2024-25വര്‍ഷത്തെ പദ്ധതി യില്‍ നിന്നും അനുവദിച്ച 10ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കി യത്. താഴ്ന്ന പ്രദേശത്താണ് കിട്ടത്ത് എസ്.സി. നഗറുള്ളത്. വഴിക്കായി സ്ഥലമുണ്ടായി രുന്നെങ്കിലും കുത്തനെ സ്ഥിതിചെയ്തിരുന്നതിനാല്‍ ഇതിലൂടെ വാഹനഗതാഗതം സാ ധ്യമായിരുന്നില്ല.വഴി കെട്ടി ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തതോടെ പ്രതിസന്ധികള്‍ക്ക് പരിഹാരമായി. കിട്ടത്ത് ഗ്രാമം വികസന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി.എം സലീം അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ബീന മുരളീകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കം മഞ്ചാടിക്കല്‍, പി.കുഞ്ഞലവി മാസ്റ്റര്‍, മുരളീകൃഷ്ണന്, റാഫി മാസ്റ്റര്‍, പി.കെ.സി മാസ്റ്റര്‍, സുന്ദരന്‍ കിട്ടത്ത്, അബ്ദുല്‍ കരീം, ഷൈല ചന്ദ്രന്, മധു സൂദനന്‍, ജലജ കിട്ടത്ത് എന്നിവര്‍ സംസാരിച്ചു.
