കോട്ടോപ്പാടം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കോട്ടോപ്പാടം പഞ്ചായത്തിലെ കോതാളംചോല കൂമഞ്ചിരിക്കുന്ന് റോഡ് എന്‍. ഷംസുദ്ദീന് എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. മെഹര്ബാന് ടീച്ചര്‍, പാറശ്ശേരി ഹസ്സന്,കല്ലടി ബക്കര്‍,കെ.പി ഉമ്മര്‍, മുഹമ്മദലി മിഷ്ക്കാത്തി, അക്കര വീരാന്‍കുട്ടി, കുഞ്ഞയമ്മു ആനിക്കാടന്‍, പാറപ്പുറം കുഞ്ഞു, സലീം നാലകത്ത്, ബഷീര്‍ നാലകത്ത്, ഹംസ അക്കര, കെ.പി അസൈനാര്‍, കെ.പി നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
