കാഞ്ഞിരപ്പുഴ: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകു പ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പി ക്കുന്ന വികസന സദസ്സ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തില്‍ നടന്നു. കെ.ശാന്തകുമാരി എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും നട ന്നു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതു ജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്‍വശത്ത് നടന്ന സദസ്സില്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് സതി രാമരാജന്‍ അധ്യക്ഷയായി. സ്ഥിരം സമിതി കെ പ്രദീപ് മാസ്റ്റര്‍ വികസന റിപ്പോര്‍ട്ട് അവതരണം നടത്തി. വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടന്‍, ജില്ലാ പ ഞ്ചായത്ത് മെമ്പര്‍ റെജി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് സുപ്രിയ, അസി സ്റ്റന്റ് സെക്രട്ടറി ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
