കാരാകുര്‍ശ്ശി: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പി ക്കുന്ന വികസന സദസ്സ് കാരാകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നടന്നു. ഹരിത കര്‍മ്മ സേന- തൊഴിലുറപ്പ് പ്രവര്‍ത്തകരെ ആദരിച്ചു. വാഴമ്പുറം ഷിബി ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് കെ.ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അതിദാരി ദ്രമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ഗ്രാമപഞ്ചായത്തിന്റെ വികസനരേഖ പ്രകാശന വും എം.എല്‍.എ. നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത അധ്യക്ഷ യായി. സ്ഥിരം സമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു, ജനപ്രതിനിധി കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവത രിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക.
