അഗളി: നരസിമുക്ക് ഇരട്ടക്കുളത്ത് കര്ഷകന് ജീവനൊടുക്കി. നരസിമുക്ക് ഇരട്ടക്കുള ത്ത് കൃഷ്ണസ്വാമിയെ (52)യാണ് ഇന്നലെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെ ത്തിയത്. വില്ലേജ് ഓഫിസില്‍ അപേക്ഷനല്‍കിയിട്ടും തന്റെ ഭൂമിക്ക് തണ്ടപ്പേര് ലഭി ക്കാത്തതിനാലാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

കൃഷ്ണസ്വാമി അഗളി വില്ലേജില്‍ മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷനല്‍കി കാത്തിരിക്കു കയായിരുന്നു. 10 ദിവസമായി തണ്ടപ്പേരിന്റെ വിവരങ്ങളന്വേഷിച്ച് കൃഷ്ണസ്വാമി അഗളി വില്ലേജില്‍ എത്തിയിരുന്നു. വില്ലേജില്‍ നിന്ന് നിലവില്‍ തണ്ടപ്പേര് പിടിക്കുന്ന തിന് ആവശ്യമായസ്ഥലം കൃഷ്ണസ്വാമിക്ക് തണ്ടപ്പേരിനുള്ള അപേക്ഷയില്‍ വില്ലേജില്‍ എഴുതിനല്‍കി. ഇതിനൊപ്പം മറ്റൊരുവ്യക്തിയുടെ പേരില്‍ ഈസ്ഥലത്തിന്റെ സര്‍വേ നമ്പറില്‍ തണ്ടപ്പേരിനുള്ള അപേക്ഷലഭിച്ചിട്ടുള്ളതായും ഈ അപേക്ഷ അനുമതിക്കാ യി വെച്ചിരിക്കുന്നതായും വില്ലേജില്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നുവത്രേ. ഇതറിഞ്ഞ കൃഷ്ണസ്വാമി മാനസികമായി തളര്‍ന്നുപോയതായും കൃഷ്ണസ്വാമി ആത്മ ഹത്യ ചെയ്തെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കൃഷ്ണസ്വാമി മൂന്നേക്കര്‍ ഭൂമിയി ല്‍ നിന്ന് മൂന്ന് സെന്റ് മറ്റൊരാള്‍ക്ക് വിറ്റിരുന്നതായും കുടുംബം പറയുന്നുണ്ട്. ഈവ്യ ക്തിയുടെ പേരിലാണ് തണ്ടപ്പേര് അപേക്ഷവില്ലേജില് നല്‍കിയിട്ടുള്ളത്. അഗളി പൊ ലിസ് കൃഷ്ണസ്വാമിയുടെ കുടുംബത്തിന്റെ മൊഴിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ഷക കുടുംബത്തെ സന്ദര്‍ശിച്ചതായും വിഷയത്തില്‍ വിശദമായ റി പ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ പി.എ ഷാനവാസ് ഖാന് പറഞ്ഞു. news copied from mathrubhumi