കോട്ടോപ്പാടം : പി.എം.എ.വൈ. പദ്ധതിപ്രകാരം വീടു നിര്‍മാണത്തിനുള്ള രണ്ടാംഗഡു ലഭ്യമാകാത്ത വിഷയവുമായി ബന്ധപ്പെട്ട് കാപ്പുപറമ്പിലെ ഗുണഭോക്താക്കള്‍ ശനിയാ ഴ്ച കോട്ടോപ്പാടം പഞ്ചായത്ത് ഓഫിസിലെത്തി. സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. തുക ലഭ്യമാകാത്തത് മൂലമുള്ള പ്രയാസങ്ങള്‍ ബോധ്യപ്പെടുത്തി. എട്ടോളം ഗുണഭോക്താക്ക ളാണ് പൊതുപ്രവര്‍ത്തകനായ ഷിഹാബ് കാപ്പുപറമ്പിലിന്റെ നേതൃത്വത്തില്‍ ഉച്ചകഴി ഞ്ഞ് പഞ്ചായത്ത് ഓഫിസിലെത്തിയത്. കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ് വാര്‍ഡില്‍ പത്തോളം കുടുംബങ്ങളാണ് ഭവനപദ്ധതിയില്‍ രണ്ടാംഗഡു ലഭിക്കാത്ത തിനാല്‍ പ്രയാസത്തിലായിരിക്കുന്നത്. ആദ്യഗഡു ലഭിച്ചതനുസരിച്ച് വീടുപൊളിച്ച് പണി തുടങ്ങിയെങ്കിലും പിന്നീട് ഫണ്ട് ലഭിക്കാതായതോടെ നിര്‍മാണം മുടങ്ങിയിരി ക്കുകയാണെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസിലെത്തിയും പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോട്ടോപ്പാടം പഞ്ചായത്തില്‍ രണ്ടാം ഗഡു നല്‍കാനുള്ള തുകയുണ്ടെന്ന വിവരം ലഭിക്കുകയും ഇത് അനുവദിച്ചു നല്‍കാനുള്ള നടപടി സ്വീകരിച്ചതായും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.മനോജ് പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് ഗുണഭോക്താക്കള്‍ പഞ്ചായത്ത് ഓഫിസിലുമെത്തിയ ത്. അടുത്ത ശനിയാഴ്ചക്കകം രണ്ടാം ഗഡു ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാ മെന്ന് സെക്രട്ടറി പറഞ്ഞതായി ഷിഹാബ് കാപ്പുപറമ്പ് പറഞ്ഞു. ഇതേ തുടര്‍ന്ന് ഗുണ ഭോക്താക്കള്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും മടങ്ങി.
