മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി കനാലുകളിലെ കേടായ തടിഷട്ടറുകള് മാറ്റി പകരം ഇരുമ്പിന്റെ പുതിയ ഷട്ടറുകള്‍ സ്ഥാപിക്കുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങ ളാരംഭിച്ചു. വലതുകര കനാലിലെ മുഴുവന്‍ഷട്ടറുകളും ഇടതുകരയില് 29 കിലോമീറ്റര്‍ ദൂരം വരെയുള്ള ക്രോസ് ഷട്ടറുകള്‍, ഏതാനം സ്ലൂയിസ് ഷട്ടറുകളുടെ പ്രവൃത്തികളാണ് നടത്തുക.
ജലസേചന വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 70 ലക്ഷത്തോളം രൂപ ചില വഴിച്ച് ആകെ 30 ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനൊപ്പം പെയിന്റിങ്, മെക്കാനിസം അറ്റകുറ്റപണികളും നടത്തും. കാഞ്ഞിരപ്പുഴയിലെ മൈന എഞ്ചിനീയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ആണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടു ള്ളത്. ഒരുവര്‍ഷമാണ് കരാര്‍ കാലാവധി. മലമ്പുഴയിലെ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടക്കുക. ഷട്ടറുകള്‍ നിര്‍മിക്കു ന്ന ജോലികള്‍ കരാര്‍ കമ്പനിയുടെ കാഞ്ഞിരപ്പുഴയിലുള്ള കേന്ദ്രത്തില്‍ തുടങ്ങിയിട്ടു ണ്ട്. മെക്കാനിസംപ്രവൃത്തികള് കോയമ്പത്തൂരില്‍ നിന്നാണ് ചെയ്യുന്നത്.
ഈവര്‍ഷം രണ്ടാംവിളയ്ക്ക് അണക്കെട്ടില്‍ നിന്നും ജലവിതരണം ആരംഭിക്കുന്നതിന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി മെക്കാനിക്കല്‍ വിഭാഗം അധികൃതര്‍ അറിയിച്ചു. യഥാസമയം ഷട്ടറുകളുടെ അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ പലയിടങ്ങളിലും കനാലുകളില്‍ നിന്നും വെള്ളം പാഴാ കുന്നത് പതിവാണ്. വര്‍ഷങ്ങളായി ഇതിനൊന്നും ഫണ്ട് അനുവദിക്കാതിരുന്നതാണ് പ്രശ്നം. കനാല്പരിപാലത്തിന് നാലു കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാ ഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ ജലസേചന വകുപ്പിന് കഴിഞ്ഞ വര്‍ഷം കത്തുനല്‍കിയിരുന്നു. ഇതുപ്രകാരം പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദി ക്കുകയായിരുന്നു.
പ്രധാന കനാലുകള്‍ കൂടാതെ ഉപകനാലുകളിലേയും ഷട്ടറുകള്‍ അറ്റകുറ്റപണി നടത്തേ ണ്ടതുണ്ട്. നിലവില്‍ അനുവദിച്ച തുകയില്‍ നിന്നും പകുതിയോളം ഷട്ടറുകളുടെ പ്രവൃ ത്തികളേ നടത്താന്‍ കഴിയൂ. പകുതിയിലേറെ ഷട്ടറുകള്‍ ഇനിയും നന്നാക്കേണ്ടതുണ്ട്. പലഭാഗങ്ങളിലും ഷട്ടറുകളുടെ അഭാവവും പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ മാത്ര മേ ജലസേചനത്തിന് തയാറാക്കുന്ന പദ്ധതിപ്രകാരം വെള്ളത്തിന്റെ വിതരണം ഷട്ടറു കള്‍ ഉപയോഗിച്ച് കാര്യക്ഷമമായി ക്രമീകരിക്കാനാകൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല വാലറ്റപ്രദേശങ്ങളിലേക്ക് വേഗത്തില്‍ വെള്ളമെത്താനും ജലനഷ്ടം ഒഴിവാക്കാ നും ഇതുവഴി സാധിക്കും. ഇത്തരം പ്രവൃത്തികള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കേ ണ്ടതും അനിവാര്യതയാണ്.
നിലവില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ചോര്‍ച്ച ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിലെ പ്രശ്നം പരിഹരിക്കാനാണ് മുന്‍തൂക്കം നല്‍കുന്നത്. പ്രവൃത്തികള്‍ ദ്രുതഗതിയില്‍ തീര് ക്കാനാണ് ശ്രമം.ഇതിന്റെ ഭാഗമായി ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം അസി. എഞ്ചിനീയര്‍ പി.ബിനോയ്, ഓവര്‍സിയര്‍ വി.എസ് ഷാജു, കരാര്‍ കമ്പനി പ്രതിനിധി വി.ടി കിനാനത്ത് എന്നിവര്‍ ഇരുകനാല് പ്രദേശങ്ങളിലും പരിശോധന നടത്തി.
