മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ദീപാവലി ആഘോഷം പരിസരമലിനീകരണം പരമാവധി ഒഴിവാക്കി പരിസര ശുചിത്വം പാലിച്ചാകണമെന്ന് ശുചിത്വമിഷന് നിര്‍ദ്ദേശിച്ചു. ഒറ്റത്ത വണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, സ്ട്രോകള്‍, പ്ലാസ്റ്റിക് കോട്ടിംഗ് കൊണ്ടുള്ള കപ്പുകള്‍ തുടങ്ങിയവ ഒഴിവാക്കണം. സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലി ന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആശുപത്രികള്‍,കോടതികള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി യ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളില്‍ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗി ക്കുവാന്‍ പാടില്ല. എട്ടു മുതല്‍ പത്തു വരെയുള്ള രണ്ടു മണിക്കൂര്‍ സമയത്താണ് പടക്ക ങ്ങള് ഉപയോഗിക്കേണ്ടത്.പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് മലിനീകരണത്തി ന്റെ അളവ് കുറഞ്ഞവയാണ് ഹരിതപടക്കങ്ങള്‍. ഇവ സാധാരണ പടക്കങ്ങളുടെ രാസ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവ് കുറച്ചു കൊണ്ടും പുക, വാതകങ്ങള്‍ എന്നിവയുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായുള്ള ചേ രുവകള് കൂട്ടിച്ചേര്‍ത്തും നിര്‍മ്മിച്ചവയാണ്. ഇതിലൂടെ അന്തരീക്ഷത്തില്‍ തങ്ങിനില് ക്കുന്ന പൊടിപടലങ്ങളുടെ (PM) അളവ് 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.
കൂടാതെ ശബ്ദതീവ്രത നിശ്ചിത പരിധി കവിയാതിരിക്കാന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓര്ഗനൈസേഷന് (PESO) ഇവ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഹരിത പടക്കങ്ങളില്‍ അപകടകരമായ ഘനലോഹങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിരി ക്കുന്നു. CSIR-NEERI അംഗീകരിച്ച ഹരിത പടക്കങ്ങളില്‍ പ്രത്യേക ക്യൂ ആര് കോഡ് ഉണ്ടാകും. മെര്‍ക്കുറി, ലെഡ്, ആഴ്സെനിക് തുടങ്ങിയ ഘന ലോഹങ്ങള്‍ ജലത്തില്‍ ലയിച്ച് മണ്ണിനും ജലാശയങ്ങള്‍ക്കും അപകടം വരുത്തുന്നത് തടയാന്‍ ഹരിത പടക്കങ്ങ ള്‍ ഉപയോഗിക്കുന്നത് വഴി സാധിക്കും. പടക്കങ്ങള്‍ ഉപയോഗിക്കുന്നത് പരിസര ശുചീ കരണം പരമാവധി ഉറപ്പാക്കി ആകണമെന്ന് ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി. ജോസ് നിര്‍ദ്ദേശിച്ചു.
