മണ്ണാര്‍ക്കാട് : ആധുനിക സാങ്കേതിക സഹായത്തോടെ കര്‍ഷകരുടെ ഡിജിറ്റല്‍ വിവര ങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റിയുള്ള വിവരങ്ങളും ശേഖരിക്കുന്ന ഡിജിറ്റല്‍ ക്രോപ് സര്‍വേ സംസ്ഥാന കൃഷി വകുപ്പ് കേരളമൊട്ടാകെ നടപ്പാക്കുന്നു. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ക്രോപ് സര്‍വേയര്‍മാര്‍ അവര്‍ക്ക് അലോ ട്ട് ചെയ്ത സര്‍വേ പ്ലോട്ടുകള്‍ നേരിട്ട് സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കും. ഓരോ ഭൂഉടമ യുടെയും കൃഷി വിവരങ്ങള്‍ രേഖപ്പെടുത്തി കൃഷിയിടത്തിന്റെ ജിയോ-ടാഗ് ചിത്ര ങ്ങള് പകര്‍ത്തി ഏറ്റവും കാര്യക്ഷമമായ വിവര ശേഖരണം സാധ്യമാക്കാനാണ് സര് ക്കാര് ലക്ഷ്യം.
റവന്യൂ രേഖകള്‍ പ്രകാരം ഓരോ സര്‍വേ നമ്പറിലും ഉള്ള ഭൂമി കൃഷി ഭൂമിയാണോ, തരിശു ഭൂമി ആണോ കാര്‍ഷികേതര ഭൂമി ആണോ, ഏതെല്ലാം വിളകള്‍ കൃഷി ചെയ്യുന്നു, തുടങ്ങിയ സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കും. ഏക വര്‍ഷ വിളകളുടെ കൃഷിയിറക്കിയ തീയതി, ജലസേചന രീതി എന്നിവയും മൊബൈല്‍ ആപ്പിലൂടെ ശേഖരിക്കും. ജിയോഫെന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വേ നടപ്പാക്കു ന്നത് എന്നതിനാല്‍ അതതു സര്‍വേ പ്ലോട്ടുകളില്‍ നിന്നുകൊണ്ട് മാത്രമേ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം കാര്‍ഷിക വിളകളുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫ് അവയുടെ കൃത്യമായ സ്ഥാന നിര്‍ണയം നടത്തുന്നതിനും സ്ഥലപരിശോധനകള്‍ പോലുള്ള ഭാവി ആവശ്യങ്ങള്‍ക്കായും രേഖ പ്പെടുത്തും. ഒരു വര്‍ഷത്തില്‍ ഖാരിഫ്, റാബി എന്നിങ്ങനെ രണ്ട് സീസണുകളിലാണ് നിലവില്‍ സര്‍വ്വേ നടത്തുന്നത്.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ), പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎംകിസാന്‍), കാര്‍ഷിക ലോണുകള്‍ തുടങ്ങിയ വിവിധ പദ്ധതി കളിലെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും, ഫീല്‍ഡ് പരിശോധന കൂടാതെ തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, മൂല്യവര്‍ദ്ധനവ്, വിപണനം, കയറ്റുമതി എന്നിവ ഫല പ്രദമായി നടപ്പിലാക്കാനും ഈ ഡാറ്റാബേസ് ഭാവിയില്‍ ഉപയോഗപ്പെടുത്തുന്നത് വഴി കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. രാജ്യവ്യാപകമാ യുള്ള ഒരു സെന്‍ട്രല്‍ സെക്ടര്‍ സ്കീമിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി കേരള ത്തിന്റെ കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുവാന്‍ വകുപ്പിനെ പ്രാപ്തമാക്കും. കര്‍ഷകരുടെ പൂര്‍ണ്ണ സഹകരണത്തോടെ ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ സംസ്ഥാനമൊട്ടാകെ വിജയകരമായി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍.
