അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ പുതിയ ഭക്ഷണഹാള്‍ നിര്‍മിച്ചു. നാല് ലക്ഷം രൂപ ചെലവില്‍ 2100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ താണ് ഹാള്‍ പണികഴിപ്പിച്ചിട്ടുള്ളത്. സ്കൂള്‍ മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി അബൂബക്കര്‍ കാപ്പുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.പി സഷീര്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ എം.കെ യാക്കൂബ്, ജോയിന്റ് കണ്‍വീനര്‍ ഹനീഫ മാന്തോണി, മാനേജിങ് കമ്മിറ്റി അംഗം ടി.കെ നജീബ്, എം.പി.ടി.എ. പ്രസിഡന്റ് ഷൈനിത, സീനിയര്‍ അസി. എന്‍.ഫൗസിയ മോള്, പി.കെ നൗഷാദ്, നൂണ് ഫീഡിങ് കമ്മിറ്റി കണ്‍വീനര്‍ കെ.വി സഹല്‍, പി.ടി.എ. എക്സി. അംഗങ്ങള്‍, ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
