അഗളി: അട്ടപ്പാടി ഉള്‍വനത്തില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് വിവരം. കൂടെ താമസിച്ചിരുന്നയാള്‍ പൊലിസ് കസ്റ്റഡിയില്‍. പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) രണ്ടുമാസമായി കാണാനില്ലെന്ന് മക്കള്‍ പരാതിപ്പെട്ടിരുന്നു. ഒപ്പം താമസിച്ചിരുന്ന പഴനിയെ (46) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് വനത്തില്‍ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ വള്ളിയമ്മ കൊല്ലപ്പെട്ടതായും മൃതദേഹം കുഴിച്ചിട്ടതായും പൊലിസിനു വിവരം ലഭിച്ചത്. ആഞ്ചക്കകൊമ്പ് ഉന്നതിയില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ഉള്‍വനത്തില്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതായി സംശയിക്കുന്ന സ്ഥലത്ത് പുതൂര്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് ഫൊറന്‍സിക്, റവന്യു അധികൃതരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്തും. ഭര്‍ത്താവ് മരിച്ചതിനുശേഷം കുറേക്കാലമായി വള്ളിയമ്മ വനത്തോടു ചേര്‍ന്ന ആഞ്ചക്കകൊമ്പ് ഉന്നതിയില്‍ പഴനിയോടൊപ്പമാണ് താമസം.
news copied from manorama online