മണ്ണാര്‍ക്കാട് : കഴിഞ്ഞദിവസം ജി.എച്ച്.എസ്.എസ്. ചാത്തന്നൂരില്‍ സമാപിച്ച ജില്ലാ സ്കൂള്‍ ഒളിമ്പിക്സില്‍ 40 വയസിന് മുകളില്‍ പ്രായമുള്ള അധ്യാപകരുടെ നൂറ് മീറ്റര്‍ ഓട്ടമത്സരത്തിലും ലോങ് ജംപിലും ഒന്നാം സ്ഥാനം നേടിയ കരീം മുട്ടുപാറ സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലേക്ക് യോഗ്യത നേടി. ലോങ് ജംപില്‍ മികച്ച പ്രകടനം 6.32 മീറ്ററില്‍ സമയം 10.14 സെക്കന്‍ഡ് ആണ്. മുന്‍പ് പലതവണ സംസ്ഥാന കായികമേളയി ല്‍ പങ്കെടുക്കുകയും വെള്ളിമെഡല്‍ നേടിയിട്ടുമുണ്ട്. തെങ്കര ജി.എം.എല്‍.പി. സ്കൂളി ലെ അധ്യാപകനാണ്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡന്റാണ്. മികച്ച ഗോള്‍കീപ്പര്‍ കൂടിയായ കരീം പല ടൂര്‍ണമെന്റുകളിലും മികച്ച കളിക്കാരനാ യും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
