തച്ചനാട്ടുകര: കാല്പന്തുകളിയുടെ ആവേശം നിറച്ച് കൊമ്പം റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന കെ.ആര്.സി. പ്രീമിയര്‍ ലീഗില്‍ വാമോസ് എഫ്.സി ജേതാക്കളാ യി. കടയാടീസ് എഫ്.സി., അസീസിയ എഫ്.സി. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ക്ലബ് രക്ഷാധികാരി ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.പി മുഹ മ്മദ് റിയാസ് അധ്യക്ഷനായി. പി.ടി സിദ്ദീഖ് മത്സരങ്ങളുടെ കിക്കോഫ് നിര്‍വ്വഹിച്ചു. ടീമിന്റെ ഔദ്യോഗിക ലോഗോ പ്രമുഖ വെറ്ററന്‍ താരം പി.എം പൂക്കോയതങ്ങളും ജേഴ്സി പി.ലുഖ്മാനും പ്രകാശനം ചെയ്തു. വെറ്ററന്‍ താരങ്ങളായ സി.ടി ജലീല്‍, കെ. മുഹമ്മദ് ഷമീര്‍ എന്നിവരെ ആദരിച്ചു. ദേശീയ റഫറിയും പരിശീലകനുമായ പി. കുഞ്ഞലവി, െസക്രട്ടറി കെ.സുഭീഷ്, ട്രഷറര്‍ അനീസ് തെക്കന്‍, മുസ്തഫ കുന്നത്ത്, എം. അബ്ദുറഹ്മാന്, ടി.പി അഫ്സല്, കെ.നാഷാദ്, എ.അര്‍ഷദ്, കെ.സുജിത്ത്, കെ. ഫൈസല്‍, കെ.സവാദ്, സക്കീര്‍ കല്ലംചിറ സംസാരിച്ചു. മുന്‍കാല താരങ്ങളെ അണി നിരത്തി പ്രദര്‍ശന മത്സരവും നടന്നു.ബെസ്റ്റ് പ്ലെയറും ടോപ് സ്കോററുമായി ഫാസി ല്‍,ഗോള്‍കീപ്പറായി അര്‍ഷദ്, ഡിഫെന്ററായി റിസ്വിന്‍ എന്നിവരെ തിരഞ്ഞെടുത്തു. പി.സി ഷാജഹാന്, സി.ടി ഹൈദരലി, എന്‍.നാസര്‍, എം.രാധാകൃഷ്ണന്, കെ.ഹമീദ് കുഞ്ഞ, കെ.സലീം, സി.ടി അഷ്റഫ് തുടങ്ങിയവര്‍ ട്രോഫികളും സമ്മാന തുകയും വിതരണം ചെയ്തു. പ്രീമിയര്‍ ലീഗ് മാതൃകയില്‍ നടത്തിയ ടൂര്‍ണമെന്റില്‍ പങ്കെടുത്ത പത്ത് ടീമുകള്‍ക്കായി സ്പോണ്‍സര്‍മാര്‍, എണ്‍പത് കളിക്കാര്‍ പങ്കെടുത്ത താരലേലം, പ്രൈസ് മണി തുടങ്ങിയവയെല്ലാം ഒരുക്കിയിരുന്നു.
