മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ ഡിസംബറോടെ ഒന്നാം പാളി ടാറിങ് പൂര്‍ത്തി യാക്കാന്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാ നിച്ചു.കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്താണ് ഒന്നാംഘട്ട ടാറിങ് നട ത്തുക. ഇതിനായി കോട്ടോപ്പാടം, ഭീമനാട്, കാട്ടുകുളം ഭാഗത്ത് ഉപരിതലപ്രവൃത്തികള് നടന്നുവരികയാണ്. കാലാവസ്ഥ അനുകൂലമായാല്‍ കോട്ടോപ്പാടം മുതല്‍ ഭീമനാട് വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഈമാസം അവസാനത്തോടെ ടാറിങ് നടത്തുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ വരെയുള്ള 18.1 കിലോമീറ്ററില്‍ മെയ് 31നകം ടാറിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ഇത്രയും ദൂരത്തില്‍ 20 ബസ്ബേകളും നിര്‍മിക്കും. കോട്ടോപ്പാടം, ആര്യമ്പാവ് റോഡ് ജംങ്ഷന്, അലനല്ലൂര്‍, കല്ല്യാണക്കാപ്പ്, മേലേ അരിയൂര്‍, ഭീമനാട്,പാലക്കാഴി, ഉണ്ണ്യാല്‍, ആലുങ്ങല്‍, കാ ഞ്ഞിരംപാറ എന്നിവടങ്ങളില്‍ റോഡിന്റെ ഇരുവശത്തുമായാണ് ബസ്ബേകള്‍ നിര്‍മി ക്കുക. കൂടുതല്‍ സ്ഥലങ്ങളില്‍ ബസ്ബേ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വ്യാ പാരസ്ഥാപനങ്ങളുടെ മുന്പില് റോഡുപണി നടത്തുമ്പോള്‍ നാലുദിവസം മുന്പെങ്കി ലും അറിയിപ്പ് നല്‍കണമെന്നും ആവശ്യമുയര്‍ന്നു. കോട്ടോപ്പാടം, അലനല്ലൂര്‍, ഉണ്ണ്യാ ല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂമി അളന്നുതിട്ടപ്പെടുത്തി നല്കുന്ന നടപടികള്‍ വേഗ ത്തിലാക്കാമെന്ന് റെവന്യുവകുപ്പ് അധികൃതര്‍ അറിയിച്ചു.
റോഡരുകില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഓപ്പണ്‍ജിം, പൂന്തോട്ടം, വിശ്രമകേന്ദ്രം എന്നിവ ഒരുക്കണമെന്ന നിര്‍ദേശവുമുയര്‍ന്നു. ഗ്രാമീണ റോഡുകളിലേക്ക് പ്രവേശി ക്കുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തി നടക്കുമ്പോള്‍ തന്നെ റോഡുകള്‍ തമ്മില്‍ ശാസ്ത്രീയമാ യി യോജിപ്പിക്കണം.ജലനിധി പോലയുള്ള കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനു കള്‍ തകരാറിലായാല്‍ അടിയന്തിരമായി തന്നെ പുനസ്ഥാപിക്കാന്‍ നടപടിയുണ്ടാക ണം.പ്രവൃത്തിനടക്കുന്ന ഭാഗത്ത് വീടുകളിലേക്ക് വാഹനങ്ങള്‍ പോകുന്നതിന് സൗക ര്യമൊരുക്കുക, കാഞ്ഞിരംപാറ പുതുക്കുളത്ത് റോഡ് നിലവിലുളള നിരപ്പില്‍ നിന്നും ഉയര്‍ത്തി ചെയ്യുക, കള്‍വെര്‍ട്ട് നിര്‍മിക്കുക, ഭീമനാട് ജംങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് റോഡ് നവീകരിക്കുന്നതോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും അവലോക ന യോഗം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.
അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ സജ്ന സത്താര്‍, അക്കര ജസീന, രാജന് അമ്പാടത്ത്, മറ്റുജനപ്രതിനിധികളായ ലൈല, ശശി ഭീമനാട്, സഹദ് അരിയൂര്‍, റഫീന മുത്തനില്‍, കെ.ഹംസ, എം.കെ ബക്കര്‍, ഷൗക്കത്തലി പെരുമ്പയില്‍, അബ്ദുല്‍ സലീം, മുസ്തഫ, പൊതുപ്രവര്‍ത്തകരായ റഷീദ് ആലായന്‍, അസീസ് ഭീമനാട്, അബ്ദുല്‍ അസീസ്, യൂസഫ് പാക്കത്ത്, വേണു മാസ്റ്റര്‍, ഉസ്മാന് കൂരിക്കാടന്, കാസിം ആലായന്‍, ഉമ്മര്‍ ഖത്താബ്, യു.എല്‍.സി.സി. പ്രതിനിധി രാഗില്‍, കെ.ആര്.എഫ്.ബി. പ്രതിനിധി ജര്‍ഷാദ്, എ.എം.വി.ഐ. മുഹമ്മദ് റഫീഖ്, സബ് ഇന്‍സ്പെക്ടര്‍ രാമദാസ്, എ.ഐസ്.ഐ. ബാലചന്ദ്രന്, തഹസില്‍ദാര്‍ ജോയ്, സര്‍വേയര്‍ പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
