എരിമയൂർ ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു
ആലത്തൂര്: ലോകത്തെ അത്ഭുതപ്പെടുത്തിയ സംവിധാനമാണ് കുടുംബശ്രീയെന്ന് ഗതാ ഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. എരിമയൂർ ഗ്രാമ പഞ്ചായത്തിലെ വികസന സദസും ഗ്രാമോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ത്തിൽ കുടുംബശ്രീ കൊണ്ടുവന്ന മാറ്റം വളരെ വലുതാണ്. സ്വയം സംരം ഭകരാവാൻ കുടുംബശ്രീയിലൂടെ സ്ത്രീകൾക്ക് സാധിച്ചു. സ്ത്രീകൾക്ക് പരസ്പരം സംവ ദിക്കാനുള്ള വേദി സൃഷ്ടിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. കുടുംബശ്രീയെ പുനരുജീവിപ്പിക്കാ ൻ സർക്കാരിന് കഴിഞ്ഞു. ഗ്രാമങ്ങളിലേക്ക് ഭരണം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞി ട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് ആദ്യം നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഗ്രാമപഞ്ചായത്തുകളിൽ നിർമ്മിച്ച ബഡ്സ് സ്കൂളുകൾ ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തമാക്കാൻ സഹായിച്ചി ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വികസന രംഗത്ത് കേരളം ഒരുപാട് മുന്നോട്ട് പോയത് ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു. എരിമയൂർ ഗ്രാമപഞ്ചായത്തിന്റെ വികസന രേഖയുടെ പ്രകാശനവും പരിപാടിയിൽ മന്ത്രി നിർവഹിച്ചു. പരിപാടിയിൽ നെൽകർഷകർ, ക്ഷീര – മത്സ്യകർഷകരെയും ആദരിച്ചു.
എരിമയൂർ വേട്ടക്കരുമൻ ക്ഷേത്രം മൈതാനത്ത് നടന്ന പരിപാടിയിൽ കെ.ഡി പ്രസേന ൻ എം.എൽ എ അധ്യക്ഷനായി. വികസന സദസിന്റെയും ഗ്രാമോത്സവത്തിന്റെയും ഭാഗമായുള്ള പ്രദർശനമേളയുടെ ഉദ്ഘാടനവും കെ.ഡി പ്രസേനൻ എം.എൽ.എ നിർവ ഹിച്ചു. ആലത്തൂർ ബ്ലോക്ക് പ്രസിഡൻ്റ് രജനി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് എ. പ്രേമകുമാർ, വൈസ് പ്രസിഡൻ്റ് ബിന്ദു ശിവകുമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോ ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
