മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കുളപ്പാടത്ത് വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയാ യിരുന്ന ഗൃഹനാഥനെ തെരുവുനായ കടിച്ചു. പൂന്തിരുത്തി മാട്ടുമ്മല്‍ പ്രഭാകരന് (50) നെയാണ് തെരുവുനായ ആക്രമിച്ചത്. തലയിലും മുഖത്തും കൈക്കും കടിയേറ്റു. പ്രഭാ കരന് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇന്ന് ഉച്ചകഴിഞ്ഞ് 2.45ഓടെയായി രുന്നു സംഭവം. കൂട്ടമായെത്തിയ തെരുവുനായ്ക്കളിലൊന്നാണ് പ്രഭാകരനെ ആക്രമി ച്ചത്. ബഹളം കേട്ട് ഇദ്ദേഹത്തിന്റെ ഭാര്യ ഓടിയെത്തി നായ്കളെ ഓടിക്കു കയായിരുന്നു. ഭാഗ്യം കൊണ്ടാണ് കണ്ണിന് പരിക്കേല്‍ക്കാതിരുന്നത്. ടാപ്പിങ് തൊഴിലാളിയാണ് പ്രഭാ കരന്. തെരുവുനായ ആക്രമണത്തില്‍ തലയിലടക്കം പരിക്കേറ്റതോടെ ജോലിക്ക് പോ കാനാകാത്ത അവസ്ഥയിലുമായി. പ്രദേശത്ത് തെരുവുനായശല്ല്യം രൂക്ഷമാണെന്ന് നാ ട്ടുകാര് പറയുന്നു. ധൈര്യസമേതം പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനയാത്രക്കാര്‍ക്കും വെല്ലുവിളിയാണ്. തെരുവുനായശല്ല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
