മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ട. അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഭാസ്കരന് മാസ്റ്ററുടെ നിര്യാണത്തില്‍ കുമരംപുത്തൂര്‍ പൗരാവലി അനുശോചിച്ചു. കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷമീര്‍, രുഗ്മിണി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ അബ്ദുല്‍ അസീസ്, എന്‍.മണികണ്ഠന്, നായര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികളായ അരവിന്ദാക്ഷന് പിള്ള, രാമചന്ദ്രന് നായര്‍, പെന്ഷന് അസോസിയേഷന് പ്രതിനിധികളായ മോഹന്‍ദാസ്, രമേശന് മാസ്റ്റര്‍, വിനോദ് മാസ്റ്റര്‍, ലയണ്‍സ് ക്ലബ് പ്രതിനിധി മുജീബ് മല്ലിയില്‍, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ ശശി, രമേഷ്, മുസ്തഫ, ദേവദാസ് നരിപ്പിലിയങ്ങാട് എന്നിവര്‍ സംസാരിച്ചു.