കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ മരുതംകാട് പഴയ സ്കൂളിന് സമീപം രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചനിലയില്‍. മരുതംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന് ബിനു (42), ബിനുവിന്റെ അയല്‍വാസി മരുതംകാട് കളപ്പുരയ്ക്കല്‍ ഷൈലയുടെ മകന് നിധിന് (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

നിധിന്റെ മൃതദേഹം കണ്ടെത്തിയ വീട്, ഇന്‍സെറ്റില്‍ ബിനുവും നിധിനും (ചിത്രത്തിന് കടപ്പാട്,മാതൃഭൂമി)
റോഡിലാണ് ബിനുവിന്റെ മൃതദേഹം കണ്ടത്. സമീപത്തായി നാടന്തോക്കുമുണ്ടാ യിരുന്നു. ഇതിന് സമീപത്തെ വീടിനുള്ളിലായിരുന്നു നിധിന്റെ മൃതദേഹം കണ്ടെ ത്തിയത്. റബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളില്‍ ഒരാള്‍ ബിനുവിന്റെ മൃത ദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈ കിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
