മണ്ണാര്‍ക്കാട്: മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്)ജില്ലാ വാര്‍ഷിക പൊതുയോഗവും പലസ്തീന് ഐക്യദാര്‍ഢ്യ സംഗമവും നടത്തി. എം.എസ്.എസ് കള്‍ച്ചറല്‍ കോംപ്ലക്സില്‍ സംസ്ഥാന സെക്രട്ടറി കെ.പി ഫസലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഹസ്സന് ഹാജി അധ്യക്ഷനായി. സെക്രട്ടറി ഹമീദ് കൊമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.പി.ടി നാസര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
എം.കെ അബ്ദുറഹ്മാന്, കെ.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എസ്.അബ്ദുല്‍ ലത്തീഫ്, ഐ.മുഹമ്മദ്, എം.ഷാഹിദ്, അസീസ് മാമ്പറ്റ, സിദ്ദീഖ് പാറോക്കോട്, സൈനുദ്ദീന്‍ ആലായന്‍, എന്‍.ഒ സലീം, കെ.ടി ജലീല്‍, കെ. യൂനുസ് സലീം, പി. അബ്ദുല്‍ സലാം, എം. യൂനുസ്, പി.അബ്ദുല്‍ ഷെരീഫ്, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ്് കെ.എച്ച് ഫഹദ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍,സി. മുജീബ് റഹ്മാന്, എ.കെ കുഞ്ഞയമു, ബി.എസ് അബ്ബാസ്, കെ.മൊയ്തുട്ടി, എന്‍.അബ്ദുല്‍ നാസര്‍, എന്‍.ഫിറോസ് ബാബു, സി.ഷൗക്കത്തലി, എച്ച്.നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ,പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്കി വരുന്ന വിവിധ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക,സര്‍ക്കാര്‍ ആശുപത്രി കളില്‍ ചികിത്സാ പിഴവുകള്‍ ഉണ്ടാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുക, സര്ക്കാ ര്‍,അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരം,കരാര്‍, താല്‍ക്കാലിക ഒഴിവുകളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
ഭാരവാഹികളായി ഹമീദ് കൊമ്പത്ത്(പ്രസിഡന്റ്),അബൂബക്കര്‍ കാപ്പുങ്ങല്‍, എ. അബ്ദുറഹീം, എം.കെമുഹമ്മദലി (വൈസ് പ്രസിഡന്റ്), പി.ഹസ്സന് ഹാജി(സെക്രട്ടറി), പി.മൊയ്തീന്,മുഹമ്മദലി ആലായന്‍, എസ്. അബ്ദുല്‍ റഹ്മാന് (ജോ.സെക്രട്ടറി), കെ.പി.ടി അബ്ദുല്‍ നാസര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
