പാലക്കാട്: 2025-ലെ തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംവരണ വാർഡ് നറുക്കെടുപ്പ് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് നടന്നു. മണ്ണാർക്കാട്, പാലക്കാട്, ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കുകളുടെ പരിധിയിലുള്ള 21 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പാ ണ് ഇതോടെ പൂർത്തിയായത്. ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ആണ് നറുക്കെടുപ്പ് നിർവ്വഹി ച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച നടപടികൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെ സമാപിച്ചു. മണ്ണാർക്കാട് ബ്ലോക്കിലെ അലനല്ലൂർ, കരിമ്പ , കോട്ടോപ്പാടം, കുമരംപുത്തൂർ, കാഞ്ഞിര പ്പുഴ, തച്ചമ്പാറ, തെങ്കര, തച്ചനാട്ടുകര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും, പാല ക്കാട് ബ്ലോക്കിലെ പിരായിരി, മുണ്ടൂർ, കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ, മങ്കര, പറളി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും, ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കാരാകുറിശ്ശി, പൂക്കോട്ടുകാവ് തുടങ്ങിയ പഞ്ചായത്തുകളിലെയും സംവരണ വാർഡുകളാണ് നറുക്കെടുത്തത്. പ്രസ്തുത ബ്ലോ ക്കുകളുടെ പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും നറുക്കെടുപ്പിൽ പങ്കെടുത്തു.
