കാഞ്ഞിരപ്പുഴ: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചത്തുരുത്തായ കുമ്പളംചോല പച്ചത്തുരുത്ത് ഒരുക്കിയ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും ജീവന ക്കാര്‍ക്കും കാഞ്ഞിരപ്പുഴ പൗരാവലി സ്വീകരണം നല്കി. മുന്‍ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫിസിന് മുന്‍ വശത്ത് നടന്ന യോഗത്തില്‍ സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠന് പൊറ്റശ്ശേരി അധ്യക്ഷനായി. കെ.ശാന്തകുമാരി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസഫ്, നേതാക്കളായ എന്‍.കെ നാരായണന്‍കുട്ടി, കാപ്പില്‍ സൈതലവി, കെ. പ്രവീണ്‍, ടി.സി രാധാകൃഷ്ണന്, പി.എം ആര്‍ഷോ, യു.ടി രാമകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ എന്‍.പ്രതീഷ്, അബൂബക്കര്‍ ചിറക്കല്‍പ്പടി, നിസാര്‍ മുഹമ്മദ്, പി.ചിന്നക്കുട്ടന്‍, പഞ്ചാ യത്ത് സെക്രട്ടറി എ.സുപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
