കാഞ്ഞിരപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കാഞ്ഞിര പ്പുഴ പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ നരിയംകോട് കുടിവെള്ള പദ്ധതി നവീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 35ഓളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. നവീ കരണത്തിനായി 10ലക്ഷം രൂപ ചിലവഴിച്ചു. നരിയംകോട് കുടിവെള്ള ടാങ്കിന് സമീപം നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.അംബിക, സി.ടി അലി, മുന്‍ മെമ്പര്‍മാരായ പടുവില്‍ മുഹമ്മദാലി, അബ്ബാസ് കൊറ്റിയോട്. ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.
