അലനല്ലൂര്‍ : വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കി എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂള്‍. സ്കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് യൂ ണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ക്കുള്ള അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കിയത്. ഒരുവര്‍ഷമാണ് കാലാവധി. 80 രൂപയാണ് വാര്‍ഷികപ്രീമിയം. അപകടങ്ങള്‍ സംഭവിച്ചാല്‍ പദ്ധതിയിലൂടെ കുട്ടിക്ക് 25,000 രൂപയുടെ മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് ലഭിക്കും. പദ്ധതിയിലെ അംഗങ്ങള്‍ക്ക് 50,000രൂപയുടെ അപകടമരണ കവറേജും രക്ഷിതാവിന് രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷൂറസ് പരിരക്ഷയും ലഭിക്കും. പ്രീപ്രൈമറി മുതല്‍ ഏഴാംക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളേയും പദ്ധതിയുടെ ഭാഗമാക്കും.
സ്കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളില്‍ ആശു പത്രി ചിലവുകള്‍ പലപ്പോഴും സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതില്‍ ഏറെയാണ്. ഈപ്രശ്നത്തിന് പരിഹാരമായാണ് സ്കൂള്‍ പി.ടി.എയുടേയും മാനേജ്മെ ന്റിന്റെയും സഹകരണത്തോടെ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളില്‍ വിദ്യാര്‍ഥികള്‍ കളിക്കുമ്പോഴും മറ്റും അപകടംപറ്റി പരിക്കേല്‍ക്കാറുണ്ട്. പി.ടി.എ യുടെ നേതൃത്വത്തില്‍ ചികിത്സാ ചെലവ് വഹിക്കാറുണ്ട്. ഈവര്‍ഷം തന്നെ പത്തോളം കുട്ടികള്‍ക്ക് ഇത്തരത്തില്‍ ചികിത്സ ചിലവുനല്കിയിട്ടുണ്ട്. 25,000 മുതല്‍ 50,000രൂപ വരെ ചിലവ് വന്നിട്ടുണ്ട്. ഇതേ തുടര്ന്നെല്ലാമാണ് കുട്ടികള്‍ക്കായി അപകട ഇന്‍ഷൂറന്‍ സ് പദ്ധതി നടപ്പിലാക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്.
കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ മരിച്ചപശ്ചാത്തലത്തില് സ്കൂളുകളി ല്‍ അപകടസാധ്യതകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്ര കാരം വേണ്ട നടപടികളും സ്കൂള്‍ സ്വീകരിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി അപകട രമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുകയും കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്തി രുന്നു. സുരക്ഷാസമിതി യോഗം ചേര്‍ന്നാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. സ്കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാമാ യി ഇന്‍ഷൂറന്‍സ് പദ്ധതിയ്ക്കും തുടക്കം കുറിക്കുകയായിരുന്നു. പദ്ധതിയുടെ ഉദ്ഘാ ടനം സ്കൂള്‍ മാനേജര്‍ പാറോക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രതി നിധി പി.അബ്ദുല്‍ വഹാബിന് രേഖകള്‍ കൈമാറി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.പി സഷീര്‍, മനേജിങ് കമ്മിറ്റി അംഗം ടി.കെ നജീബ്, സ്കൂള്‍ സുരക്ഷാ സമിതി നോഡല്‍ ഓഫി സര് കെ.വി സഹല്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷ്റഫ്, സീനിയര്‍ അധ്യാപകരാ യ എന്‍.ഫൗസിയ മോള്, സി.പി ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
