മണ്ണാര്‍ക്കാട്: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ തൊഴില്‍മേള നടത്തി. 100 ലധികം പേര് പങ്കെടുത്തു.55 ഉദ്യോഗാര് ഥികള് ചുരുക്കപട്ടികയില്‍ ഇടംനേടി. പ്രാദേശികമായും ജില്ലയിലെ വിവിധ സ്ഥാപ നങ്ങളില്‍ നിന്നുള്ള തൊഴില്‍ദാതാക്കള്‍ മേളയുടെ ഭാഗമായി. നഗരസഭാ ചെയര്‍പേ ഴ്സണ്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണന്, മാസിത സത്താര്‍, വത്സലകുമാരി,കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.
