കോങ്ങാട്: പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിച്ചു. പോളിയോ സബ് നാഷണല്‍ ഇമ്മ്യൂ ണൈസേഷന്‍ ദിനാചരണത്തിന്റെ ഭാഗമായാണ് പോളിയോ തുള്ളി മരുന്ന് കുട്ടികള്‍ ക്ക് വിതരണം ചെയ്തത്. ജില്ലയില്‍ പരീശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, വളണ്ടി യര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുള്ളിമരുന്ന് വിതരണം. അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളു കള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി 2157 പോളിയോ ബൂത്തു കള്‍ വഴി പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കി. കുഞ്ഞുങ്ങളെ പോളിയോ വൈകല്യമില്ലാത്ത നാളേക്കായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം സംഘടിപ്പിക്കുന്നത്.കോങ്ങാട് സാമൂഹികാരോ ഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷനായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതു മാധവന് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ എ.കെ അനിത വിഷയാവതരണം നടത്തി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം നസീര്‍, ബി നന്ദിനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്‍ സലീം, കെ.ടി ശശിധരന്, പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡിഎച്ച്എസ് കെ.പി റീത്ത എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
