മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് -പയ്യനെടം റോഡിന്റെ അഴുക്കുചാലുകളുടെ നിര്‍മാണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നുള്ള പരാതികളുടെ അടി സ്ഥാനത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കോളജ് മുതല്‍ മൈലാംപാടം വരെയുള്ള എട്ടുകിലോമീറ്റര്ദൂരവും പരിശോധിച്ചു. അഴുക്കുചാ ലുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തി. അഴുക്കുചാലുകള്‍ സ്ലാബിട്ട് മൂടാത്തതും കാടുകയറിയതും വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗങ്ങളും കമ്പികള്‍ പുറത്തേക്ക് തള്ളി നില്ക്കുന്നതുമെല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടു.
അശാസ്ത്രീയമായ അഴുക്കുചാലുകളുടെ നിര്‍മാണം സംബന്ധിച്ച് മറ്റും പയ്യനെടത്തെ പൊതുപ്രവര്‍ത്തകര്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരില്‍കണ്ട് നല്‍കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ ന്ന് മന്ത്രി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. അ ഴുക്കുചാലുകളുടെ ഉയരം പ്രശ്നമാകുന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റി നിരപ്പുവിത്യാസം ക്രമീ കരിക്കാമെന്ന് പറഞ്ഞു. സ്ലാബ് മൂടാത്ത ഭാഗങ്ങളില്‍ എത്രയും പെട്ടെന്ന് സ്ലാബ് ഇടാനു ള്ള നടപടികളും സ്വീകരിക്കാം. കോളേജിന്റെയും സ്കൂളുകളുടെയും പരിസരങ്ങളി ലുള്ള അഴുക്കുചാലുകള്‍ക്ക് സമീപം നടക്കുവാനുള്ള റാമ്പ് സ്ഥാപിക്കാമെന്നും അഴു ക്കുചാലിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് മണ്ണ് ചാലിലേക്ക് ഇടിഞ്ഞുവീഴാതി രിക്കാനുള്ള സംവിധാനം ഏര്പ്പെടുത്താമെന്നുംപറഞ്ഞു. ഈ പ്രവൃത്തികള്‍ക്കുള്ള പ്രത്യേക ഫണ്ട് വേണ്ടിവരുമെന്നതിനാല്‍ ഇതിനുള്ള എസ്റ്റിമേറ്റ് ഉടനെ നല്‍കാമെന്നും അറിയിച്ചു.
കെആര്‍ എഫ് ബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മജൂംദാര്‍, അസി. എക്സിക്യുട്ടീവ് എന്‍ ജിനീയര് അനീഷ് കുമാര്‍, അസി. എന്‍ജിനീയര്‍ ഡോളി ജോസഫ് എന്നിവരുടെ നേതൃ ത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്. വാര്‍ഡംഗം അജിത്ത്, പൊതുപ്രവര്‍ത്തകരായ റാഫി മൈലം കോട്ടില്‍, ആഷിക്ക് പയ്യനെടം ,സുശാന്ത് തുടങ്ങിയവരും കൂടെയു ണ്ടായിരുന്നു.
