ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപിച്ചു
പാലക്കാട് :ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെ ന്നും, ഇതിന്റെ ഭാഗമായി നൂതനമായ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരുന്നു ണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി തേങ്കുറുശ്ശി കെ.എം.ആര് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പൊതുസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്ന ജില്ലയായ പാലക്കാട് ക്ഷീര മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ ജില്ലയിലെ 332 ക്ഷീരസംഘങ്ങള്‍ വഴി പ്രതിദിനം ഏകദേശം 3.3 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കുന്നു എന്നത് കര്‍ഷകര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ക്ഷീരകര്‍ഷകരെ സഹായി ക്കാനായി എംഎസ്ഇപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട്, അഞ്ച്, പത്ത് എന്നിങ്ങനെ ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും കറവ കേന്ദ്രം വാങ്ങുന്നതിനും സബ്സിഡി കളും പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.തീറ്റച്ചെലവ് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് തീറ്റപ്പുല്‍ കൃഷി വ്യാപനവും കാലിത്തീറ്റ സബ്സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. തീറ്റച്ചെലവ് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി മില്‍മയും പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സും കാലിത്തീറ്റയില്‍ സബ്സിഡികളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മില്‍മയുടെ ലാഭത്തിന്റെ 85 ശതമാനവും വിവിധ പദ്ധതികളിലൂടെ ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
സംസ്ഥാനമൊട്ടാകെ പഞ്ചായത്തുകളുമായി ചേര്‍ന്ന് 40 പഞ്ചായത്തുകളില്‍ ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ത്രിതല പഞ്ചായത്തുകള്‍ വഴി വര്‍ഷം മുഴുവനും പാലിന് മൂന്ന് രൂപ ഇന്‍സെന്റീവ് നല്കുന്ന പദ്ധതിയും നിലവിലുണ്ട്. ക്ഷീരകര്ഷകരു ടെ വളരെ കാലത്തെ ആവശ്യമായിരുന്ന വീട്ടുപടിക്കല്‍ സേവന പദ്ധതി യാഥാര്‍ത്ഥ്യ മാക്കാന് കഴിഞ്ഞു. ഇതിനുപുറമെ, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ വീട്ടുപടിക്കല്‍ ചികിത്സാ സേവനവും നടപ്പിലാക്കിവരുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനം നല്കുന്ന പദ്ധതികളും നിലവിലുണ്ട്. ക്ഷീര വികസന വകുപ്പിന്റെ പദ്ധതികള്‍ക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജില്ലയില്‍ ക്ഷീരമേഖലയ്ക്കായി 10.6 കോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. ക്ഷീര കര്‍ഷകരുടെ ആശ്രിതര്‍ക്ക് മില്‍മയുടെ നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
കെ. ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായി. മികച്ച ക്ഷീര കര്ഷകന്, കര്‍ഷക, എസ്. സി, എസ്. ടി കര്ഷകന് എന്നിവര്‍ക്കുള്ള പുരസ്കാരം കെ.രാധാകൃഷ്ണന് എംപി സമ്മാനിച്ചു. കൂടുതല്‍ പാല് അളന്ന ആപ്കോസ്, പരമ്പരാഗത സംഘത്തിന് കെ. ബാബു എംഎല്‍എ പുരസ്കാരം നല്കി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ക്ഷീര സംഘങ്ങള്‍ക്കുള്ള സമ്മാനദാനം അഡ്വ.കെ. ശാന്തകുമാരി എംഎല്‍എയും നിര്‍വഹിച്ചു. ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീരകര്‍ഷകരെ കെ. ഡി പ്രസേനന്‍ എംഎല്‍എ ആദരിച്ചു. കന്നുകാലി പ്രദര്‍ശന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം അഡ്വ. കെ.പ്രേംകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഡയറി ക്വിസ് മത്സര വിജയികള്‍ ക്കുള്ള സമ്മാനദാനം കേരള ഫീഡ്സ് ചെയര്മാന് കെ ശ്രീകുമാര്‍ നല്കി. ക്ഷീരവിക സന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു മര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
