മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജുക്കേഷണല്‍ സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. എസ്. ആര്. ഹബീബുള്ളയാണ് ചെയര്‍പേഴ്സണ്‍. പി. സീതാലക്ഷ്മി (വൈ. ചെയര്‍), കെ.സി. റിയാസുദ്ദീന്‍, എം. വിനോദ് കുമാര്‍, എം. ജിനേഷ്, പി. ഷാജി, പി.പി.കെ. മുഹമ്മദ് അബ്ദു റഹിമാന്‍, പി.കെ. മോഹന്‍ദാസ്, എം. മനോജ്, സി.കെ. ജയശ്രീ , എ. ദില്‍ന എന്നിവരാണ് ഡറക്ടര്‍മാര്‍. പുതിയ ഭരണസമിതി അംഗങ്ങ ള്‍ക്ക് സ്വീകരണവും അഡ്മിനിസ്ട്രേറ്ററായിരുന്ന സി.ആര്. രാജേഷിനുള്ള യാത്രയയപ്പു മുണ്ടായി. യൂണിവേഴ്സല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ യു.ടി. രാമകൃഷ്ണന്, പി.എം. ആര്‍ഷോ, ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം. പുരുഷോത്തമന്, പ്രിന്‍സിപ്പല്‍ ഡോ.ടി.പി ബഷീര്‍, അഡ്വ. പി. മുരളീധരന്, സി. രാമകൃഷ്ണന്, സെക്രട്ടറി എം. മനോജ്, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു
