മണ്ണാര്‍ക്കാട് : സ്കൂള്‍ വിദ്യാര്‍ഥികളെ ‘മാലിന്യമുക്തം നവകേരളം’ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റുന്ന ‘ഇക്കോ സെന്‍സ്’ വിദ്യാര്‍ഥി ഹരിതസേന സ്കോള ര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്ട്രേഷന് സ്കൂളുകളില്‍ ആരംഭിച്ചു. മാലിന്യപരിപാലനത്തില്‍ നൂതനചിന്തയും താല്‍പ്പര്യവുമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്ന ത്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യംചെയ്യുന്നതില്‍ വീട്ടിലും നാട്ടിലും അനു കൂലമായ മനോഭാവമാറ്റങ്ങള്‍ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ഒറ്റത്തവണ ഉപയോഗിക്കുന്നതരം വസ്തുക്കള്‍ കഴിയുന്നതും ഒഴിവാക്കല്‍, അളവു കുറ യ്ക്കല്‍, വീണ്ടും ഉപയോഗിക്കല്‍, ഉപയോഗയോഗ്യമായ മറ്റു വസ്തുക്കളാക്കി മാറ്റല്‍ എ ന്നിങ്ങനെയുള്ള ശീലങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുന്നതിനുള്ള പ്രവ ര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്. 6, 7, 8, 9 ക്ലാസ്സുകളിലെയും, ഒന്നാം വര്‍ഷ ഹയര്‍ സെ ക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലേയും വിദ്യാര്‍ഥി/ വിദ്യാര്‍ഥിനി കളെയാണ് സ്കോളര്‍ഷിപ്പിനു പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാ ര്ഥിക്കും 1500 രൂപ സ്കോളര്‍ഷിപ്പ് തുകയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാന സി ലബസ് പിന്തുടരുന്ന സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ കഴിയുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് നവംബര്‍ 14-ന് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹരിതസഭയില്‍ പ്രഖ്യാപിക്കും. ഇവര്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വ്യക്തി ഗതവും ഗ്രൂപ്പുചേര്‍ന്നുമുള്ള മാലന്യമുക്ത പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാ ക്കും. അത്തരം പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് 2026 ജനുവരി 26-ന് ഓരോ തദ്ദേശ സ്ഥാപനത്തിലും ‘ശുചിത്വ പഠനോത്സവം’ നടക്കും. ഈ രംഗത്തെ മികച്ച വിദ്യാലയങ്ങള്‍ക്ക് പുരസ്കാരവും നല്‍കും. വിശദവിവരങ്ങള്‍ ശുചിത്വമിഷന് വെബ്സൈറ്റിലോ (https://www.suchitwamission.org/) സോഷ്യല്‍മീഡിയ പേജുകളിലോ ലഭിക്കും.
