തച്ചനാട്ടുകര: സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന തുല്യതാ പരീക്ഷാ വിജയി കളെ തച്ചനാട്ടുകര പഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ ഇരുപതോളം പഠിതാക്കളെയാണ് ആദരിച്ചത്. എസ്.എസ്.എല്‍.സി., പ്ലസ് വണ്‍ തുല്യതാ ക്ലാസ്സുക ളുടെ പഠനാരംഭവും നടന്നു.അണ്ണാന്‍തൊടി സി.എച്ച് ഹാളില്‍ നടന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി സുബൈര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ.കെ വിനോദ്, പി രാധാകൃഷ്ണന്, ഇ.എം നവാസ്, സാക്ഷരതാ മിഷന് കോര്‍ഡിനേറ്റര്‍ സൗമ്യ എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, തുല്യതാ പഠിതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
