തിരുവനന്തപുരം: കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റില യന്‍സ് ജിയോയുമായി കൈകോര്‍ത്ത് പതിനായിരം വനിതകള്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജ്ഞാന കേരളം – കുടുംബശ്രീ തൊ ഴില്‍ കാംപെയിന്റെ ഭാഗമായി കുടുംബശ്രീയും റിലയന്‍സുമായി നടത്തിയ ചര്‍ച്ചയു ടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത്. സ്കില്‍ഡ് തൊഴിലുകള്‍, ഡിജിറ്റല്‍ ഉല്പന്നങ്ങളുടെ വിപണനം, വര്‍ക്ക് ഫ്രം ഹോമാ യി കസ്റ്റമര്‍ കെയര്‍ ടെലികോളിംഗ് ഉള്‍പ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബ ശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുക. തൊഴിലിനായി തിരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് എല്ലാ പരിശീലനവും റിലയന്‍സ് നല്‍കും, ആകര്‍ഷകമായ വേതനവും ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയന്‍സ് പ്രോജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജെന്റ് സര്‍വീസസ് ലിമിറ്റഡും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചതായി മന്ത്രി അറിയിച്ചു. മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്, റിലയന്‍സ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോര്‍ക്കര്‍ എന്നിവരാണ് ധാരണാപത്രം കൈമാറിയത്.
തൊഴില്‍ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി റിലയന്‍സിന് ലഭ്യമാക്കും. ഫ്രീലാന്‍സ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലി ക്കനുസരിച്ചാണ് ഇവര്‍ക്കുള്ള വേതനം ലഭിക്കുന്നത്. നിലവില്‍ ജിയോയില്‍ ഈ രംഗ ത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രതിമാസം 15000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജിയോ കസ്റ്റമര്‍ അസോസിയേറ്റ്സിന്റെ കീഴില്‍ ടെലി കോളിങ്ങ് മേഖലയില്‍ മുന്നൂറു പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ജോലിയും നല്‍കുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകള്‍ക്ക് ഇത് ഏറെ സഹായകമാകും.
റിലയന്‍സിന് പുറമേ ഫ്ലിപ്കാര്‍ട്ട്, മക്ഡൊണാള്‍ഡ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, മൈ ജി. ട്രാവന്‍കൂര്‍ മെഡിസിറ്റി, പോപ്പുലര്‍ ഹ്യുണ്ടായി, കിംസ് ഹോസ്പിറ്റല്‍, അരൂര്‍ എ ക്സ്പോര്ട്ടിങ്ങ് കമ്പനി, ചേര്‍ത്തല, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍, ടി വി എസ് ഗ്രൂപ്പ്, കല്യാണ്‍ സില്‍ക്സ്, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് മിഡില്‍ ഈസ്റ്റ്, അജ്ഫാന്‍, സൈലം, പോപി, ജോണ്‍സ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, അജ്ഫാന്‍, മലബാര്‍ ഗ്രൂപ്പ് ഹൗസ് ബോട്ട് അസോ സിയേഷന്റെ ഭാഗമായ ഹൌസ് ബോട്ടുകള്‍ തുടങ്ങി നിരവധി സ്വകാര്യ കമ്പനിക ളില്‍ മികച്ച വേതനത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ട്. കെഎസ്ആര്‍ടിസി, കെല്‍ടോണ്‍, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും കുടുംബശ്രീ വനിതകളുടെ സേവനം ലഭ്യമാക്കും.
ഇതിന് പുറമേ എല്‍ഐസി ബീമാ സഖി പദ്ധതി പ്രകാരം 1070 ബീമാ സഖി തൊഴില വസരങ്ങള്‍ ലഭ്യമായിട്ടുണ്ട്. 872 പേരെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍ എല്‍ഐസി മുഖേന പരിശീലനം നല്കി നിയമിക്കും. ബാങ്കിംഗ് സേവനങ്ങള്‍ വാതി ല്‍പ്പടി എത്തിക്കുന്ന ബിസിനസ് കറസ്പോണ്‍ഡന്റ് സഖി (ബി സി സഖി) പദ്ധതി പ്രകാരം കാനറാ ബാങ്കിന് വേണ്ടി 350 പേരെ നിയമിക്കുന്നതിന് മഗ്നോട് എന്ന ഏജന്‍സി യുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ കേരള ഗ്രാമീണ്‍ ബാങ്ക് (332), ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്ക് (305), ഇന്ത്യന്‍ ബാങ്ക് (15), ബാങ്ക് ഓഫ് ബറോഡ) (22) എന്നീ ബാങ്കുകള്‍ക്ക് വേണ്ടി ആകെ 674 പേരെ നിയമിക്കുന്നതിനു ഇന്റഗ്ര എന്ന ഏജന്‍സിയുമായി കരാര്‍ ഒപ്പ് വയ്ക്കുന്നത് അന്തിമ ഘട്ടത്തിലാണ്. കേരള ബാങ്കിനും, ഫെഡറല്‍ ബാങ്കിനും വേണ്ടി ബി സി സഖി പരാതി വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഇതിലൂടെ ആകെ 2025 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തി അയല്‍ക്കൂട്ട കുടുംബങ്ങളുടെ വരുമാ നം വര്‍ധിപ്പിക്കാനും, കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബങ്ങളിലെ തൊഴില്‍ സന്ന ദ്ധരായ സ്ത്രീകള്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ പുത്തന്‍ തൊഴിലവസരങ്ങള്‍ നേടാനുള്ള ശേഷി ആര്‍ജിക്കാനും വേണ്ടി രൂപം നല്‍കിയതാണ് വിജ്ഞാന കേരളം – കുടുംബശ്രീ തൊഴില്‍ ക്യാമ്പയിന്. ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ ആകെ 141323 തൊഴിലുകള്‍ കണ്ടെത്താനും, വിവിധ തൊഴില്‍ മേഖലകളിലായി ആകെ 55913 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ആദ്യഘട്ടത്തില്‍ ഒരു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടതെന്നും, ഇത് ഒക്ടോബറില്‍ സാധ്യമാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
വിജ്ഞാന കേരളം അഡൈ്വസര്‍ ഡോ ടി എം തോമസ് ഐസക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
