മണ്ണാര്‍ക്കാട് : കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് വേഗത്തില്‍ തീര്‍പ്പുക ല്‍പ്പിച്ച് കക്ഷികള്‍ക്ക് യഥാസമയം നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ‘മീഡി യേഷന്‍ ഫോര്‍ ദി നേഷന്‍’ കാംപെയിന് പാലക്കാട് ജില്ലയില്‍ വന്‍ വിജയം. സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷന് ആന്‍ഡ് കണ്‍സീലിയേഷന്‍ പ്രോജക്ട് കമ്മിറ്റി യും (എം.സി.പി.സി.) നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും (നാല്‍സ) സംയു ക്തമായി രാജ്യവ്യാപകമായി നടത്തിയ കാംപെയിനിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി നടന്നത്. 2025 ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയായി 90 ദിവസം നീണ്ടുനിന്ന കാംപെയിനിലൂടെ 368 കേസുകള്‍ ജില്ലയില്‍ തീര്‍പ്പാക്കി. ജില്ലയിലെ വിവിധ കോടതികളില്‍ നിന്ന് ജൂലൈ 1 മുതല്‍ 31 വരെ യുളള പ്രത്യേക കോസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 1705 കേസുകളാണ് മദ്ധ്യസ്ഥതയ്ക്കായി റഫര്‍ ചെയ്തിരുന്നത്.
തീര്‍പ്പാക്കിയ കേസുകളില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള 11 കേസുകള്‍ ഉള്‍പ്പെടു ന്നു. ഇതില്‍ 1982-ല്‍ ഫയല്‍ ചെയ്ത ഒരു കേസ് പോലും മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാ ന് കഴിഞ്ഞത് കാംപെയിന്റെ ശ്രദ്ധേയമായ നേട്ടമാണ്. വൈവാഹിക തര്‍ക്ക കേസു കള്‍, അപകട ക്ലെയിം കേസുകള്‍, ഗാര്‍ഹിക അതിക്രമ കേസുകള്‍, ചെക്ക് ബൗണ്‍സ് കേസുകള്‍, വാണിജ്യ തര്‍ക്ക കേസുകള്‍, ഉപഭോക്തൃ തര്‍ക്ക കേസുകള്‍, പാര്ട്ടീഷന് കേസുകള്‍, കടം വീണ്ടെടുക്കല്‍ കേസുകള്‍, ഒഴിപ്പിക്കല്‍ കേസുകള്‍, ഭൂമി ഏറ്റെടുക്ക ല്‍ കേസുകള്‍, സര്‍വീസ് വിഷയ കേസുകള്‍ തുടങ്ങി വിവിധ തരം കേസുകളാണ് മദ്ധ്യ സ്ഥതയ്ക്ക് റഫര്‍ ചെയ്ത് തീര്‍പ്പാക്കിയത്. കക്ഷികളുടെ സൗകര്യം കണക്കിലെടുത്ത് നേരിട്ടും ഓണ്‍ലൈനിലൂടെയും മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി. സൗജന്യവും സൗഹാര്‍ദ്ദ പരവുമാണ് മദ്ധ്യസ്ഥത നടത്തിയത്. മദ്ധ്യസ്ഥതയില്‍ തീര്‍പ്പാക്കുന്ന കേസുകള്‍ക്ക് കോടതിയില്‍ അടച്ച കോടതിച്ചെലവ് കക്ഷികള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യും.
