മണ്ണാര്‍ക്കാട് : വിജ്ഞാന കേരളം-കുടുംബശ്രീ തൊഴില്‍ കാംപെയിന്റെ ഭാഗമായി ‘സാന്ത്വനമിത്ര’ പദ്ധതിയുമായി പാലിയേറ്റീവ് കെയര്‍ രംഗത്തും ക്രിയാത്മകമായ മു ന്നേറ്റം നടത്താന്‍ കുടുംബശ്രീ ഒരുങ്ങുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പാലിയേറ്റീവ് കെയര്‍ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കണ്ടെ ത്തുകയും അവ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് സാന്ത്വന മിത്ര യിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഓരോ തദ്ദേശ സ്ഥാപനത്തിലും സാന്ത്വന പരിചരണം ആവശ്യമായ എല്ലാവര്ക്കും ശാസ്ത്രീയമായ ഗൃഹകേന്ദ്രീകൃത പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം ലഭിച്ച കുടുംബശ്രീ പരിചരണ സേവകരെ സംസ്ഥാന ത്തുടനീളം രൂപീകരിക്കും. അന്‍പതിനായിരം പേര്‍ക്ക് പരിശീലനം നല്കി രംഗത്തിറ ക്കാനാണ് പദ്ധതി. ആദ്യഘട്ടമായി പതിനായിരം പേര്‍ക്കുള്ള പരിശീലനം ഉടന്‍ ആരം ഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ തദേശസ്വയം ഭരണം, ആരോഗ്യം എന്നീ വകുപ്പുകളുടെയും വിജ്ഞാന കേരളത്തിന്റെയും സംയുക്ത സംരംഭമായാണ് സാന്ത്വ നമിത്ര പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കിടപ്പുരോഗി കളുള്ള കുടുംബങ്ങളില്‍ പരിചരണ സേവനം ആവശ്യമുള്ളവരെ കണ്ടെത്തും. ഇതിനാ യി കുടുംബശ്രീ എ.ഡി.എസുകള്‍ മുഖേന വാര്‍ഡുകളില്‍ ഗൃഹസന്ദര്‍ശനം നടത്തും. കിടപ്പുരോഗികളുടെ എണ്ണം, ആവശ്യമായ സേവനം എന്നീ വിവരങ്ങള്‍ ശേഖരിച്ച് അന്തിമ ലിസ്റ്റ് സി.ഡി.എസിന് കൈമാറും. സി.ഡി.എസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന കേരളം തൊഴില്‍ കേന്ദ്രത്തില്‍ ഈ കുടുംബങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.
കൂടാതെ അയല്‍ക്കൂട്ട കുടുംബങ്ങളില്‍ നിന്നും പാലിയേറ്റീവ് കെയര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള അംഗങ്ങളെ കണ്ടെത്തി അവര്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്കി പരിചരണത്തിന് പ്രാപ്തരാക്കും. പരിശീലനം പൂര്‍ത്തിയാക്കി യവരുടെ പട്ടികയും തൊഴില്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യും. പരിശീലനം പൂര്ത്തീ കരിച്ച് പരിചരണ സേവകരായി പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ അംഗങ്ങളെ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ട്ടിഫൈഡ് കെയര്‍ ടേക്കര്‍മാരാക്കി മാറ്റുന്നതിനായി അനു യോജ്യമായ കോഴ്സുകളില്‍ പരിശീലനം ലഭ്യമാക്കും. കുടുംബശ്രീയും കെ-ഡിസ്കും സംയുക്തമായി ഇതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
