മണ്ണാര്‍ക്കാട് : നഗരസഭാപരിധിയിലെ അങ്കണവാടികളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി വാട്ടര്‍ പ്യുരിഫയറുകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെട്ടിടത്തിലെ വയറിങ് സംബന്ധമായ അറ്റകുറ്റപ്പണികള്‍ നടത്തി കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പാക്കും. പല അങ്കണവാടികളിലും ഫാനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഷോര്‍ട്ട് സര്ക്യൂട്ടുണ്ടെന്നും കൗണ്‍സിലര്‍മാര്‍ ഉന്നയി ച്ചതോടെയാണ് ഉടനടി നടപടി സ്വീകരിക്കാന്‍ നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍യോഗം തീരുമാനമെടുത്തത്.
വൈദ്യുതി തൂണുകളിലെ വഴിവിളക്കുകളില്‍ കേടായവ അറ്റകുറ്റപ്പണി നടത്താനും ഓട്ടോമാറ്റിക് സ്വിച്ചുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. സോഡിയം പേപ്പര്‍ ലാമ്പു കളുള്ളവഴിവിളക്കുകള് ഊരിമാറ്റാനും നല്ല വോള്‍ട്ടേജുള്ള ബള്‍ബുകള്‍ പകരം സ്ഥാ പിക്കുകയും വേണം. ഓട്ടോമാറ്റിക് സ്വിച്ചുകളുടെ അഭാവംകാരണം കൃത്യസമയ ങ്ങളില്‍ വൈദ്യുതി ഓഫാക്കാത്ത പ്രശ്നമുണ്ട്. വൈദ്യുതിബില്ല് അനിയന്ത്രിതമാകാന്‍ ഇതു കാരണമാകുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മീറ്റര്‍ ബോക്സുകള്‍ സ്ഥാ പിക്കാനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വാര്‍ഡുകളിലെ ഉപറോഡുകളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും അറിയിച്ചു.
10 മുതല്‍ 70 മീറ്റര്വരെദൂരമുള്ള റോഡുകളുടെ പൂര്‍ത്തീകരണത്തിന് നിരവധി അപേ ക്ഷകള്‍ വന്നിട്ടുള്ളത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനാല്‍ സ്ഥലം സന്ദര് ശിക്കേണ്ടത് അത്യാവശ്യമാണെന്നും ചെയര്മാന് അറിയിച്ചു. അമൃത് പദ്ധതിയിലു ള്‍പ്പെടുത്തിയുള്ള കുടിവെള്ളപദ്ധതിയുടെ ഭാഗമായി വലിയ പൈപ്പുകള്‍ സ്ഥാപിക്കാ ന് റോഡുവശം പൊളിക്കേണ്ടതുണ്ട്. നിലവില്‍ ഇതിനാവശ്യമായ 94 ലക്ഷംരൂപ അനുവ ദിച്ചുകിട്ടേണ്ടതുണ്ട്. ഈ തുക പൊതുമരാമത്ത് വകുപ്പില്‍ കെട്ടിവെച്ചശേഷം പ്രവൃത്തി കള്‍ തുടങ്ങുന്നതാണ് നല്ലതെന്നും ചെയര്മാന് പറഞ്ഞു. ശിവന്‍കുന്നിലെ കുടിവെള്ള ടാങ്കിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും അറിയിച്ചു.
യൂണിവേഴ്സല്‍ കോളേജിന് പുറകുവശംമുതല് പുഴവരെയുള്ള തോട് നിര്മാണപ്രവൃ ത്തികള്‍ക്കായി 15ലക്ഷംരൂപ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാനും തീരുമാനമായി. കൗണ്‍സില്‍ യോഗത്തിന് വൈകിയെത്തിയ എല്‍.എസ്.ജി.ഡി. ഉദ്യോഗസ്ഥനോട് സെക്രട്ടറിക്ക് വിശദീകരണം നല്‍കാനും ചെയര്മാന് നിര്‍ദേശിച്ചു.വൈസ് ചെയര്‍ പേഴ്സണ്‍ കെ. പ്രസീത, സെക്രട്ടറി സതീഷ്കുമാര്‍, കൗണ്‍സിലര്‍മാരായ ടി.ആര്. സെബാ സ്റ്റ്യന്‍, കെ. മന്‍സൂര്‍, മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. മറ്റു കൗണ്‍സിലര്‍മാ രും ഉദ്യോഗസ്ഥരും പങ്കെടുത്തു.
