ചെത്തല്ലൂര്‍: ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്കൊണ്ടുവരേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണെന്ന് ഓര്‍മിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ കലുങ്ക് സൗഹൃദസംഗമത്തിന് ആവേശകരമായ വരവേല്‍പ്പ്.ചെത്തല്ലൂര്‍ ജങ്ഷ നിലെ ആല്‍ത്തറയിലാണ് ബി.ജെ.പി. തച്ചനാട്ടുകര പഞ്ചായത്തുകമ്മിറ്റിയുടെ നേതൃ ത്വത്തില്‍ സൗഹൃദസംഗമം നടത്തിയത്. നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.
വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും സ്ഥലത്തെ എം. എല്‍.എമാര്‍, എം.പിമാര്മുഖേന സംസ്ഥാനസര്‍ക്കാരിനാണ് ആദ്യം നല്‍കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനമാണ് കേന്ദ്രത്തില്‍ അവതരിപ്പിക്കേണ്ടത്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ തന്റെ ഇടപെടലുകള്‍ അവിടെയുണ്ടാകുമെന്നും അദ്ദേ ഹം ഓര്‍മിപ്പിച്ചു.
കഴിഞ്ഞതവണ കിറ്റുമായി വന്നു പറ്റിച്ചെങ്കില്‍ ഇതില്‍നിന്ന് പാഠമുള്‍കൊണ്ട് ഇത്തവ ണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ പരാതികള്‍ക്ക് മറുപടി പറയവെയാണ് സംസ്ഥാനസര്‍ക്കാരിനെ പേരെടുത്തുപറയാതെ സുരേഷ് ഗോപി വിമര്‍ശിച്ചത്. ഇവിടെ ഭയപ്പെടുത്തുന്ന ഒന്നു മില്ല. സ്വര്‍ണമുരച്ച് ചെമ്പാക്കിമാറ്റാനും ചുരണ്ടിനോക്കാനും പലരും ശ്രമിക്കുകയാണ്. ആചാരത്തിലും രാഷ്ട്രീയം കലര്‍ത്തി വിഡ്ഡികോമരങ്ങളായി ചെമ്പെണ്ണി നോക്കുക യാണ് രണ്ടു രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 പഞ്ചായത്തുകളെങ്കിലും ബി.ജെ.പി. പിടിച്ചെടുക്കും. കാര്ഷികരംഗത്തുള്പ്പെടെ ആളുകളുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടായില്ല. നെല്ലുസംഭരണത്തിന്റെ പേരില്‍ കോടികള്‍ കിട്ടിയില്ലെന്ന് പറയുന്നവര്‍ കേന്ദ്രം എന്തുകൊടുത്തുവെന്നത് നിരത്തിപറയുമ്പോള് ഒന്നുംമിണ്ടുന്നില്ല. ഇതു പ്രജകളുടെ രാജ്യമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ചെത്തല്ലൂരില്‍ സാംസ്കാരിക കേന്ദ്രം, ടൂറിസം സര്‍ക്യൂട്ട് , ചെത്തല്ലൂര്‍ പുഴയെ പുല് തുരുത്തുകള്‍ മൂടുന്നത്, ക്ഷേത്രകുളങ്ങളുടെ പുനരുദ്ധാരണപ്രവൃത്തികളുടെ ആവ ശ്യം, പൊതുമേഖലാബാങ്കുകളുടെ അഭാവം, തെരുവുനായ് ശല്യം, റോഡ് തകര്‍ച്ച തുടങ്ങിയ വിവിധങ്ങളായ പരാതികളാണ് നാട്ടുകാര്‍ ഉന്നയിച്ചത്. ഇത്തരം വിഷയങ്ങ ളിലെല്ലാം അതത് എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരോട് പരിഹാരസാധ്യത ആദ്യം തേടണമെന്ന് സുരേഷ് ഗോപി നിര്‍ദേശിച്ചു. സംസ്ഥാനം ഒരുകോടിരൂപ അനുവദിച്ചാല്‍ കേന്ദ്രം അതിനുംമുകളില്‍ അനുവദിക്കുമെന്നും പറഞ്ഞു. തെരുവുനായശല്യം പരിഹ രിക്കാന്‍ പ്രാദേശികമായിതന്നെ ഷെല്ട്ടര്സംവിധാനമൊരുക്കാന് സ്ഥലം കണ്ടെത്തി നല്‍കണമെന്നും പറഞ്ഞു. ആവലാതികള്‍ക്ക് പരിഹാമായില്ലെങ്കില് അത് വരുന്ന തിരഞ്ഞെടുപ്പിലാണ് പ്രതിഫലിപ്പിക്കേണ്ടതെന്നും പറഞ്ഞു. പ്രായമാവരെ ചേര്‍ത്തു പിടിച്ചും സെല്‍ഫിയെടുക്കാന്‍ നിന്നും കൊടുത്തതിനും ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
