കല്ലടി കോളജില്‍ എസ്.എഫ്.ഐക്ക് ഭൂരിപക്ഷം
മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് ആധിപത്യം. ഒന്‍പത് ജനറല്‍ സീറ്റുകളില്‍ അഞ്ച് സീറ്റുകളില്‍ എസ്.എഫ്.ഐ. വിജ യിച്ചു. എം.എസ്.എഫിനും മൂന്നും, ഫ്രറ്റേണിറ്റിക്ക് ഒരുസീറ്റും ലഭിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് കല്ലടി കോളജില്‍ യൂണിയന് എസ്.എഫ്.ഐ. നേടുന്നത്. ചെയര്മാന്, വൈ സ് ചെയര്മാന്, ജോയിന്റ് സെക്രട്ടറി, സ്റ്റുഡന്റ് എഡിറ്റര്‍, ഒരു യൂണിവേഴ്സിറ്റി യൂണിയ ന് കൗണ്‍സിലര്‍ സീറ്റിലുമാണ് എസ്.എഫ്.ഐയുടെ വിജയം. ജനറല്‍ സെക്രട്ടറി, ഫൈ ന് ആര്‍ട്സ് സെക്രട്ടറി, ഒരു യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ സീറ്റിലുമാണ് എം. എസ്.എഫ് വിജയിച്ചത്. ജനറല്‍ ക്യാപ്റ്റന്‍ സീറ്റിലാണ് ഫ്രറ്റേണിറ്റിയുടെ വിജയം. യൂണി യന്‍ ഭാരവാഹികള്‍: എച്ച്.അഖില(ചെയര്മാന്), പി.കെ അഷിക ജാസ്മിന് (വൈസ് ചെയര്മാന്), വി.ജാബിര്‍ (ജനറല്‍ സെക്രട്ടറി), എം.ഫിദ (ജോയിന്റ് സെക്രട്ടറി), പി.കെ നേഹ(ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), അഷ്ഫാക് അഹമദ് (ജനറല്‍ ക്യാപ്റ്റന്‍), കെ.അഭിനവ് (സ്റ്റുഡന്റ് എഡിറ്റര്‍), ഫാത്തിമ ഫിദ (യു.യു.സി), എ.വി അജിന്കൃഷ്ണ (യു.യു.സി.).82 ക്ലാസ് പ്രതിനിധികളിൽ എം.എസ്. എഫിന് 36, എസ്.എഫ്.ഐക്ക് 32, കെ.എസ്.യു 11, ഫ്രെറ്റേനിറ്റിക്ക് മൂന്ന് എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്.
യൂണിവേഴ്സല്‍ കോളേജില്‍ എസ്.എഫ്.ഐ.
മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജില്‍ നടന്ന യൂണിയന് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ വിജയിച്ചു. എ. അര്ജുന്(ചെയര്മാന്), നിമിഷ സന്തോഷ്(വൈസ് ചെയര്മാന്), ദേവിക കെ. കൃഷ്ണന്(ജനറല്‍ സെക്രട്ടറി), എം.കെ. സഞ്ജന(ജോ. സെക്രട്ടറി), പി. അന്‍ഷിദ്(യുയുസി) , സി.ആര്. ആദിത്യന് (മാഗസിന് എഡിറ്റര്‍), കെ. മുഹമ്മദ് മിഷാല്‍ (ജന. ക്യാപ്റ്റന്‍), പുണ്യ രാജേഷ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി).
നജാത്ത് കോളേജില്‍ എം.എസ്.എഫിന് വിജയം
മണ്ണാര്‍ക്കാട് :നെല്ലിപ്പുഴ നജാത്ത് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്. എഫിന് ജയം. തുടർച്ചയായി പതിനൊന്നാം തവണയാണ് എം.എസ്.എഫ് വിജയി ക്കുന്നത്. ഒമ്പത് ജനറൽ സീറ്റും എം.എസ്.എഫ് നേടിയാണ് എം.എസ്.എഫിന് കോ ളജിൽ എതിരില്ലെന്ന് വീണ്ടും തെളിയിച്ചത്. ചെയർമാനായി പി.എസ്.മുഹമ്മദ് ഷാക്കിറും, വൈസ് ചെയർമാനായി പി.മുഫലിഹയും, ജനറൽ സെക്രട്ടറിയായി മുഹമ്മദ് അനസും, തെരഞ്ഞെടുക്കപ്പെട്ടു.മുഹമ്മദ് ഫാഹിസ് അലി, എം.മുഹമ്മദ് ദിയാൻ എന്നിവരാണ് യു.യു.സി അംഗങ്ങൾ. പി.ഫാത്തിമ ഫിദയാണ് ജോ.സെക്രട്ടറി. മുഹമ്മദ് റിൻഷാദ് പി സ്റ്റുഡന്റ് എഡിറ്ററും മുഹമ്മദ് ഷിബിലി.പി ഫൈൻ ആർട്സ് സെക്രട്ടറിയും, മുഹമ്മദ് സിനാൻ എൻ.യു ജനറൽ ക്യാപ്റ്റനുമാണ്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നഗരത്തിൽ പ്രകടനം നടത്തി.
അട്ടപ്പാടിയിലും എസ്.എഫ്.ഐക്ക് മേല്‍ക്കൈ
അഗളി: ഐ.എച്ച്.ആര്.ഡി. കോളജില്‍ നടന്ന വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. നാലു സീറ്റും കെഎസ്യുവും എ.ബി.വി.പിയും രണ്ട് സീറ്റുകളില്‍ വീതം നേടി. വൈസ് ചെയര്‍പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, മാഗസിന് എഡിറ്റര്‍, ഫൈന്‍ ആര്‍ട്സ് എന്നീ സീറ്റുകളില്‍ എസ്.എഫ്.ഐയും ചെയര്മാന്, യു.യു.സി സീറ്റിലും കെ.എസ്.യു. വിജയിച്ചു. ജോയിന്റ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് എ.ബി.വി.പി. നേടി യത്. യൂണിയന് ഭാരവാഹികള്‍: എസ്. മദന്‍കുമാര്‍( ചെയര്മാന്), പി.എസ് അഞ്ജന (വൈസ് ചെയര്‍പേഴ്സണ്‍), എം.സന്ദീപ് (ജനറല്‍ സെക്രട്ടറി), ഇസൈ രാശി (ജോയിന്റ് സെക്രട്ടറി), ആര്.ജയരാജ് (യുയുസി), പി.എസ് അര്‍ച്ചന (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), വി.പ്രവീണ്‍ (ജനറല്‍ ക്യാപ്റ്റന്‍). വി.ചിഞ്ചു (മാഗസിന് എഡിറ്റര്‍)
മണ്ണാർക്കാട്: എടത്തനാട്ടുകര കെഎസ്എച്ച്എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് യൂണിയന് ഭാരവാഹികളായി ചെയര്മാന് എന്‍.സഹദ് റഹ്മാന്, ജനറല്‍ സെക്രട്ടറി കെ.അമാന്‍, യുയുസി എം.ഇന്‍സാമുല്‍ ഹഖ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ.എം ഷഹല ( വൈസ് ചെയര്‍പഴ്സന്‍ ), എം.പി ഫര്‍ഹാന (ജോയിന്റ് സെക്രട്ടറി ), ടി.ജിന്‍സിയ (ഫൈനാര്‍ട്സ് സെക്രട്ടറി ), എ.മുഹമ്മദ് അര്‍ഷാന്‍ (ജനറല്‍ ക്യാപ്റ്റന്‍ ), കെ.ബഹിജ ഷെറിന് (എഡിറ്റര്‍ ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്
