അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ ഈവര്‍ഷത്തെ കേരള സ്കൂള്‍ കലോത്സവം സമാപിച്ചു. കലോത്സവത്തിന്റെയും സ്കൂള്‍ സുരക്ഷാപ ദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിദ്യാര്‍ഥികളുടെ ഇന്‍ഷൂറന്‍സ് പദ്ധതിയും മാനേജര്‍ പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. ഓടപ്പഴം നാടന്‍പാട്ട് പുരസ്കാര ജേതാവ് പ്രസാദ് ചെമ്പ്രശ്ശേരി മുഖ്യാതിഥിയായി. വിവിധ സബ് ജില്ലാമേളകളിലെ വിജയികളെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. പ്രധാന അധ്യാപകന് ടി.പി സഷീര്‍, ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധി പി.അബ്ദുല്‍ വഹാബ്, മാനേജിങ് കമ്മിറ്റി ടി.കെ നജീബ്, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷ്റഫ്, സീനിയര്‍ അസിസ്റ്റന്റ് എന്‍.ഫൗസിയമോള്‍, സി.പി ഷെരീഫ്, എന്‍.കെ സഞ്ജയ് കൃഷ്ണന്, കെ.ജാസിറ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളില്‍ നടന്ന ജനറല്‍, അറബി, സംസ്കൃതം, ഉറുദു കലോത്സവങ്ങളില്‍ 500ലധികം പ്രതിഭകള്‍ മാറ്റുരച്ചു.
